CINEMA NEWS

ശിവകാർത്തികേയൻറ്റെ ആദ്യ തെലുങ്ക് ചിത്രത്തിൽ നായികയായി യുക്രൈൻ താരം മറിയ റ്യബോഷപ്ക

ശിവകാർത്തികേയൻറ്റെ ആദ്യ തെലുങ്ക് ചിത്രത്തിൽ നായികയായി യുക്രൈൻ താരം മറിയ റ്യബോഷപ്ക. എസ് കെ 20 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് യുക്രൈൻ താരം ശിവകാർത്തികേയൻറ്റെ നായികയായി എത്തുന്നത്. കെ.വി അനുദിപാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശിവകാർത്തികേയൻറ്റെ ആദ്യ തെലുങ്ക് ചിത്രമാണിത്. തമിഴിലും തെലുങ്കിലും ഒരുപോലെയാണ് ചിത്രത്തിൻറ്റെ ഷൂട്ടിംങ് പൂർത്തിയാക്കുന്നത്. മറിയ റ്യബോഷപ്കയെ ചിത്രത്തിലേക്ക് സ്വാഗതം ചെയ്തുക്കൊണ്ടുള്ള പോസ്റ്റർ ചിത്രത്തിൻറ്റെ അണിയറപ്രവർത്തകർ പുറത്തിറക്കിയിട്ടുണ്ട്.

ഒരു വിദേശ വനിതയുമായി പ്രണയത്തിലാകുന്ന ടൂറിസ്റ്റ് ഗൈഡായാണ് ശിവകാർത്തികേയൻ ചിത്രത്തിൽ വേഷമിടുന്നത്. റൊമാൻസിനും കോമഡിക്കും ഒരുപോലെ പ്രാധാന്യം നൽകുന്ന ചിത്രമാണ് എസ് കെ 20. ശ്രീ വെങ്കടേശ്വരൻ സിനിമാസ് എൽ. എൽ. പിയാണ് ചിത്രം നിർമ്മിക്കുന്നത്. പ്രേംജി അമരെൻ, പ്രാങ്ക്സ്റ്റെർ രാഹുൽ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എന്നാൽ ചിത്രത്തിലെ മറ്റ് താരങ്ങളെപ്പറ്റിയുള്ള വിവരങ്ങളൊന്നും ഇതുവരെയും പുറത്ത് വിട്ടിട്ടില്ല. കരൈക്കുടിയിലാണ് ചിത്രത്തിൻറ്റെ ഷൂട്ടിംങ് പുരോഗമിക്കുന്നത്. മനോജ് പരമഹംസയാണ് ചിത്രത്തിൻറ്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. തമനാണ് ചിത്രത്തിൻറ്റെ സംഗീത സംവിധാനം.

ഡോൺ ആണ് ഇനി റിലീസ് കാത്തിരിക്കുന്ന ശിവകാർത്തികേയൻറ്റെ ചിത്രം. മേയ് 13നാണ് ചിത്രത്തിൻറ്റെ റിലീസ്. തിയേറ്ററുകളിലാണ് ചിത്രം പ്രദർശനത്തിന് എത്തുന്നത്. നവാഗതനായ സിബി ചക്രവർത്തിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പ്രിയങ്ക അരുൾ മോഹനാണ് ചിത്രത്തിലെ നായികയായി വേഷമിടുന്നത്. ശിവകാർത്തികേയനും ലൈക്ക പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അയലാനാണ് റിലീസ് കാത്തിരിക്കുന്ന ശിവകാർത്തികേയൻറ്റെ മറ്റൊരു ചിത്രം. ആർ രവികുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു സയൻസ് ഫിക്ഷൻ മൂവിയാണ് അയലാൻ.