MOLLYWOOD

ഇർഷാദ് അലിക്കൊപ്പം സംവിധായകൻ എം എ നിഷാദും ഒന്നിക്കുന്ന പുതിയ ചിത്രം ടു മെൻ

ഇർഷാദ് അലി സംവിധായകൻ എം എ നിഷാദ് എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി സതീഷ് കെ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ടു മെൻ. രണ്ട് മനുഷ്യരുടെ അസാധാരണമായ ബന്ധത്തിൻറ്റെ കഥ പറയുന്ന ചിത്രമാണ് ടു മെൻ. ചിത്രത്തിൻറ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലൂടെ മലയാള സിനിമയിലെ പ്രശസ്തരായ സിദ്ധിഖ്, രഞ്ജിത്ത്, ജിത്തു ജോസഫ്, മിഥുൻ മാനുവേൽ, അജയ് വാസുദേവ്, ജൂഡ് ആൻറ്റണി ജോസഫ്, ഒമർ ലുലു തുടങ്ങി ഇരുപതോളം സംവിധായകർ ചേർന്നാണ് പുറത്തിറക്കിയത്. മുഹാദ് വെമ്പായം തിരക്കഥയും സംഭാഷണവും ഒരുക്കുന്ന ചിത്രം ഡി ഗ്രൂപ്പിൻറ്റെ ബാനറിൽ മാനുവൽ ക്രൂസ് ഡാർവ്വിനാണ് നിർമ്മിക്കുന്നത്. ഒരു സാധാരണ യാത്രയും അതിലെ അസാധാരണ സംഭവവികാസങ്ങളും പ്രമേയമാക്കുന്ന ചിത്രത്തിൽ പ്രമുഖ മലയാള താരങ്ങളും അണിനിരക്കുന്നുണ്ട്.

തൊണ്ണൂറു ശതമാനവും ദുബായിൽ ചിത്രീകരിച്ചിരിക്കുന്ന സിനിമയുടെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് പ്രശസ്ത തമിഴ് ഛായാഗ്രഹനായ സിദ്ധാർത്ഥ് രാമസ്വാമിയാണ്. റഫീക്ക് അഹമ്മദിൻറ്റെ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് ആനന്ദ് മധുസൂദനനാണ്. ചിത്രത്തിൻറ്റെ എഡിറ്റിംങ് ശ്രീകുമാർ നായർ, മേക്കപ്പ് മനോജ് അങ്കമാലി, വസ്ത്രാലങ്കാരം സുനിൽ റഹ്മാൻ, സൌണ്ട് ഡിസൈനർ രാജാകൃഷ്ണൻ എം ആർ, വാർത്താപ്രചരണം എ എസ് ദിനേശ് എന്നിവരും നിർവ്വഹിക്കുന്നു.

“പ്രിയമുള്ളവരെ ഞാനും ഇർഷാദും പ്രധാന കഥാപാത്രങ്ങളാകുന്ന സിനിമയുടെ പേര് മലയാളത്തിലെ പ്രശസ്ത സംവിധായകർ അവരുടെ ഫേസ്ബുക്കിലൂടെയും ഇൻസ്റ്റഗ്രാമിലൂടെയും അനാവരണൺ ചെയ്തിരിക്കുന്നു. ടു മെൻ എന്ന് നാമകരണം ചെയ്തിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് എൻറ്റെ സുഹൃത്ത് കെ സതീഷാണ്. ഡി ഗ്രൂപ്പിൻറ്റെ ബാനറിൽ ശ്രീ മാനുവൽ ക്രൂസ് ഡാർവിനാണ് ചിത്രം നിർമ്മിക്കുന്നത്. മുഹാദ് വെമ്പായം തിരക്കഥയും സംഭാഷണവും നിർവ്വഹിക്കുന്ന ചിത്രത്തിൽ മലയാളത്തിലെ പ്രമുഖ താരനിരയും അണിനിരക്കുന്നു. തമിഴിലെ പ്രശസ്തനായ സിദ്ധാർത്ഥ് രാമസ്വാമിയാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ശ്രീകുമാർ നായരാണ് എഡിറ്റർ. റഫീക്ക് അഹമ്മദിൻറ്റെ വരികൾക്ക് സംഗീതം നൽകുന്നത് ആനന്ദ് മധുസൂദനനാണ്. നിങ്ങളുടെ പ്രാർത്ഥനകളും, അനുഗ്രഹങ്ങളും പ്രതീക്ഷിക്കുന്നു” എന്നാണ് ചിത്രത്തെപ്പറ്റി എം എ നിഷാദ് കുറിച്ചത്.