CINEMA NEWS

നടമ്മാരുടെ കഞ്ഞിയിൽ പാറ്റ ഇടാതെ പോയി സംവിധാനം ചെയ്യടേയ്. ബേസിലിനോട് ടൊവീനോ.

ബേസിൽ ജോസഫ്, അർജ്ജുൻ അശോകൻ, ബാലു വർഗ്ഗീസ്, ഗണപതി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ചിദംബരം സംവിധാനം ചെയ്ത ചിത്രമാണ് ജാൻ – എ – മൻ. മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
അജു വർഗ്ഗീസ്, ജീത്തു ജോസഫ്, രഞ്ജിത്ത് ശങ്കർ തുടങ്ങി സിനിമാരംഗത്തെ നിരവധി പേരും ചിത്രത്തെ പ്രശംസിച്ചുകൊണ്ട് രംഗത്ത് എത്തിയിരുന്നു. എന്നാൽ സിനിമ കണ്ടിട്ട് നടൻ ടൊവീനോ തോമസ് സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
“ജാൻ – എ – മൻ എന്ന ചിത്രത്തിൻറ്റെ ഷൂട്ടിംഗ് തുടങ്ങിയ അന്നു മുതൽ ഈ ചിത്രത്തെക്കുറിച്ച് ബേസിലിൽ നിന്നും കേൾക്കുന്നതാണ്. ഒടുവിൽ സിനിമ കണ്ട് ചിരിച്ച് വയറുവേദന എടുക്കുന്ന അവസ്ഥയിലെത്തി. ജാൻ- എ- മൻറ്റെ മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ.” തുടർന്ന് ബേസിലിനെ ടാഗ് ചെയ്തുകൊണ്ട് “ ബേസിലേ നടമ്മാരുടെ കഞ്ഞിയിൽ പാറ്റ ഇടാതെ പോയി സംവിധാനം ചെയ്യടെയ്” എന്നും ടൊവീനോ കുറിച്ചിട്ടുണ്ട്.
“ഇത് തമാശ നിറഞ്ഞൊരു ചിത്രമാണ്. ഒരുപാട് പോസിറ്റീവ് റിവ്യൂ കേട്ടതിനു ശേഷമാണ് സിനിമ കണ്ടത്. ഇത് തിയേറ്ററുകളിൽ വിജയം നേടേണ്ട ചിത്രം തന്നെ ആണ്” എന്നാണ് സംവിധായകൻ ജിത്തു ജോസഫ് കുറിച്ചത്.
നന്നായി എഴുതി, മികച്ച രീതിയിൽ എക്സിക്യൂട്ട് ചെയ്ത്, മികച്ച രീതിയിൽ അവതരിപ്പിച്ച ഒരു സ്മാർട്ട് സിനിമയാണ് എന്നാണ് സംവിധായകൻ രഞ്ജിത്ത് ചിത്രത്തെക്കുറിച്ച് പറഞ്ഞത്.
ചിത്രത്തിൽ സിദ്ധാർത്ഥ് മേനോൻ, അഭിരാം രാധാകൃഷ്ണൻ, റിയ സൈറ, ലാൽ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. സംവിധായകൻ ചിദംബരം തന്നെ ആണ് ചിത്രത്തിൻറ്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. നടൻ ഗണപതിയുടെ സഹോദരൻ കൂടിയാണ് ചിദംബരം. സിനിമ പ്രേമികൾ ഈ ചിത്രം ഏറ്റെടുത്തു കഴിഞ്ഞു എന്നാണ് നിരൂപണങ്ങൾ പറയുന്നത്.