MOLLYWOOD

കോമഡി എൻറ്റർടെയ്നറുമായി ബിബിൻ ജോർജ്. നായികയായി നേപ്പാളി സുന്ദരി സ്വസ്തിമ കട്കയും

ശിക്കാരി ശംഭു എന്ന ചിത്രത്തിനു ശേഷം ഏയ്ഞ്ചൽ മരിയ സിനിമാസിൻറ്റെ ബാനറിൽ രാജീവ് ഷെട്ടി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം തിരിമാലിയിൽ നേപ്പാളി സുന്ദരി സ്വസ്തിമ കട്കയും. സ്വസ്തിമ കട്ക ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം കൂടി ആണ് തിരിമാലി. സിനിമയുടെ സെക്കൻറ്റ് ലുക്ക് പോസ്റ്റർ ഇപ്പോൾ പുറത്തിറങ്ങിയിട്ടുണ്ട്. മലയാളത്തിലെ പ്രമൂഖ സിനിമ താരങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ ആണ് പോസ്റ്റർ പുറത്തിറക്കിയത്. ചിത്രം ഒരു കോമഡി എൻറ്റർടെയ്നർ ആണ്.

ബിബിൻ ജോർജ്, ധർമ്മജൻ ബോൾഗാട്ടി, അന്ന രേഷ്മ രാജൻ, ജോണി ആൻറ്റണി, ഇന്നസെൻറ്റ്, ഹരീഷ് കണാരൻ, സലിംകുമാർ എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവർക്കു പുറമേ നേപ്പാളി നടമ്മാരായ ഉമേഷ് തമാങും മാവോത്സെ ഗുരുങും ചിത്രത്തിലുണ്ട്. ബുൾബുൾ, ചാക്ക പഞ്ച 2, ലവ് ലവ് ലവ് തുടങ്ങിയ ചിത്രങ്ങളുലൂടെ ശ്രദ്ധേയായ നടിയാണ് സ്വസ്തിമ കട്ക.

രാജീവ് ഷെട്ടിയാണ് ചിത്രത്തിൻറ്റെ സംവിധാനം നിർവഹിക്കുന്നത്. രാജീവ് ഷെട്ടിയും സേവ്യർ അലക്സും ചേർന്നാണ് ചിത്രത്തിൻറ്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ഏയ്ഞ്ചൽ മരിയ സിനിമാസിൻറ്റെ ബാനറിൽ എസ് കെ ലോറൻസ് ആണ് ചിത്രം നിർമ്മിക്കുന്നത്. നേപ്പാളിൽ ആണ് ചിത്രത്തിൻറ്റെ ആദ്യ ഘട്ട ഷൂട്ടിംഗ് ചിത്രീകരിച്ചിരിക്കുന്നത്. കാഠ്മണ്ഡു, മണാലി, കൊച്ചി എന്നിവടങ്ങളിലും ചിത്രീകരണം നടക്കും.

ബിജിബാൽ ആണ് ചിത്രത്തിൻറ്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ഛായാഗ്രഹണം വിനോദ് ഇല്ലംപിള്ളി, എഡിറ്റിംഗ് ജിത്ത്, കല അഖിൽ രാജ്, കോസ്റ്റ്യൂം ഇർഷാദ്, മേക്കപ്പ് റോണെക്സ് സേവ്യർ, പ്രോജക്ട് ഡിസൈനർ ബാദുഷ, പ്രൊഡക്ഷൻ കൺട്രോളർ ശ്രീകുമാർ ചെന്നിത്തല എന്നിവരാണ്.