CINEMA NEWS

പൃഥ്വിരാജും ഇന്ദ്രജിത്തും വീണ്ടും ഒന്നിക്കുന്നു, ‘തീർപ്പ്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി.

ലൂസിഫറിനു ശേഷം പൃഥ്വിരാജും ഇന്ദ്രജിത്തും വീണ്ടും ഒന്നിക്കുന്ന ചിത്രം തീർപ്പിൻറ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. കമ്മാര സംഭവം എന്ന ചിത്രത്തിനു ശേഷം രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രമാണ് തീർപ്പ്. മുരളി ഗോപി ആണ് ചിത്രത്തിൻറ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ഫ്രൈഡേ ഫിലിം ഹൌസിൻറ്റെ ബാനറിൽ വിജയ് ബാബു ആണ് ചിത്രം നിർമ്മിക്കുന്നത്. പൃഥ്വിരാജും ഇന്ദ്രജിത്തും ആണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിരവധി പ്രത്യേകതകളുള്ള ഒരു മൾട്ടി സ്റ്റാർ ബിഗ് ബജറ്റ് ചിത്രമാണ് തീർപ്പ്. ഒരു സൈക്കോളജിക്കൽ ത്രില്ലർ ചിത്രമാണ് തീർപ്പ്. ചരിത്രപരവും എന്നാൽ കാലിക പ്രസക്തിയുള്ളതുമായ വിഷയത്തെ ആണ് ചിത്രം ചർച്ച ചെയ്യുന്നത്.

ചിത്രത്തിൽ വിജയ് ബാബു, സിദ്ദിഖ്, സൈജു കുറിപ്പ്, ഇഷ തൽവാർ, ഹന്ന റെജി കോശി, ഷൈജു ശ്രീധർ, ലുക്മാൻ, അവറാൻ, ശ്രീകാന്ത് മുരളി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കമ്മാര സംഭവം എന്ന ചിത്രത്തിനു ശേഷം മുരളി ഗോപിയും രതീഷ് അമ്പാട്ടും വീണ്ടും ഒരുമിക്കുന്ന ചിത്രം ആണ് തീർപ്പ്. ലൂസിഫറിനു ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രം കൂടിയാണിത്.

ഗോപി സുന്ദർ ആണ് സിനിമയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്. കെ എസ് സുനിൽ ആണ് ചിത്രത്തിൻറ്റെ ഛായാഗ്രാഹകൻ, എഡിറ്റിംഗ് ദീപു ജോസഫ്, മേക്കപ്പ് ശ്രീജിത്ത് ഗുരുവായുർ, കോസ്റ്റ്യൂം ഡിസൈൻ സമിറ സനീഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ സുനിൽ കാര്യാട്ടുകര, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – വിനയ് ബാബു. പി ആർ ഒ വാഴൂർ ജോസ്.