സംസ്ഥാന പുരസ്കാര ജേതാവായ Swawasika വിജയിയെ കേന്ദ്ര കഥാപാത്രമാക്കി അൽത്താഫ് റഹ്മാൻ സംവിധാനം ചെയ്യുന്ന പുതിയ ത്രില്ലർ മൂവിയാണ് Jennifer In( ജെന്നിഫർ ഇൻ.) ചിത്രത്തിൻറ്റെ ടൈറ്റിൽ ലോഞ്ച് നടൻ ആസിഫ് അലിയും മംമ്ത മോഹൻദാസും ചേർന്ന് അവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ കഴിഞ്ഞ ദിവസം നിർവ്വഹിച്ചിരുന്നു. ജെന്നിഫർ എന്ന കഥാപാത്രത്തെയാണ് സ്വാസിക ചിത്രത്തിൽ അവതരിപ്പിക്കുന്നത്. സ്വർണ കടുവ, കട്ടപ്പനയിലെ ഹൃത്വിക്ക് റോഷൻ, പൊറിഞ്ചു മറിയം ജോസ്, വാസന്തി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയായ നടിയാണ് സ്വാസിക. മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന പുരസ്കാര ജേതാവായ ശേഷം സ്വാസിക ആദ്യമായി നായിക വേഷത്തിലെത്തുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ പിന്നീട് അറിയിക്കുവെന്ന് സംവിധായകൻ അൽത്താഫ് വ്യക്തമാക്കി.
ഈ ചിത്രം ഒരു സ്ത്രീയുടെ അതിജീവനത്തിൻറ്റെ കഥയാണ്. ഒരു സ്ത്രീയും അവരുടെ ഭർത്താവും അവരുടെ ഏലതോട്ടത്തിലെ രണ്ട് പണിക്കാരെയും കേന്ദ്രീകരിച്ചാണ് സിനിമയുടെ കഥ നീങ്ങുന്നത്. നേരത്തെ മംമ്ത മോഹൻദാസിനെ കേന്ദ്ര കഥാപാത്രമാക്കി അൽത്താഫ് സംവിധാനം ചെയ്ത നീലി എന്ന ചിത്രം ഏറേ ശ്രദ്ധിക്കപ്പെട്ടിരുന്നു.
നടുവട്ടം പ്രൊഡക്ഷൻസിൻറ്റെയും നവരംഗ് സ്ക്രീൻസിൻറ്റെയും ബാനറിൽ ആൻറ്റണി നടുവട്ടവും ബിനു ദേവനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. വാഗമൺ, തിരുവനന്തപുരം എന്നിവടങ്ങളിലായി ചിത്രത്തിൻറ്റെ ഷൂട്ടിംങ് ആരംഭിച്ചിരുന്നു. കോവിഡ് രൂക്ഷമായതോടെ ഷൂട്ടിംങ് താൽകാലികമായി നിർത്തിവെച്ചിരിക്കുകയാണ് ഇപ്പോൾ. അൽത്താഫിൻറ്റെ കഥയ്ക്ക് മനോജ് ഐ ജിയാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. എഡിറ്റിങ് സോബിൻ എസ് ക്യാമറ പ്രശാന്ത് കൃഷ്ണ മേക്കപ്പ് ബാബുലാൽ കൊടുങ്ങല്ലൂർ സൌണ്ട് ശ്രീജിത്ത് ശ്രീനിവാസൻ ആക്ഷൻ അഷ്റഫ് ഗുരുക്കൾ തുടങ്ങിയവർ നിർവ്വഹിക്കുന്നു.