CINEMA NEWS

ജയ് ഭീമിൻറ്റെ വിജയത്തിനു ശേഷം സൂര്യ – ടി ജെ ജ്ഞാനവേൽ കോംമ്പോ വീണ്ടും ഒന്നിക്കുന്നു.

സൂര്യയെ നായകനാക്കി ടി ജെ ജ്ഞാനവേൽ സംവിധാനം ചെയ്ത ചിത്രമായിരുന്നു ജയ് ഭീം. മികച്ച പ്രേക്ഷക – നീരുപക പ്രശംസ പിടിച്ചുപറ്റിയ ചിത്രമായിരുന്നു ജയ് ഭീം. ഇപ്പോഴിതാ ഈ ഹിറ്റ് കോംമ്പോ വീണ്ടും ഒന്നിക്കുന്നു എന്ന വാർത്തകളാണ് പുറത്തുവരുന്നത്.

ബാല സംവിധാനം ചെയ്യുന്ന ‘സൂര്യ 41’ എന്ന ചിത്രത്തിനു ശേഷം സൂര്യ പുതിയ ചിത്രത്തിൻറ്റെ ഷൂട്ടിംഗിൽ ജോയിൻ ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. സൂര്യയുടെ പ്രൊഡക്ഷൻ ഹൌസ് ടീം ഇത് സംബന്ധിച്ച് സ്ഥിതീകരണം നടത്തിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇരുവരും വീണ്ടും ഒന്നിക്കുമ്പോൾ ഒരു മികച്ച ചിത്രം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ. എന്നാൽ ചിത്രത്തെ സംബന്ധിച്ച കൂടുതൽ വിവരങ്ങളൊന്നും ഇതുവരെയും പുറത്തുവന്നിട്ടില്ല.
കഴിഞ്ഞ വർഷം നവംബർ 12 ന് ആണ് ജയ് ഭീം റിലീസ് ചെയ്യുന്നത്. ആമസോൺ പ്രൈമിലൂടെ ആയിരുന്നു റിലീസ്. അടിസ്ഥാനവർഗ്ഗത്തിൻറ്റെ നീതിക്കുവേണ്ടിയുള്ള പോരാട്ടമായിരുന്നു ചിത്രത്തിൻറ്റെ പ്രധാന പ്രേമേയം. ചിത്രം ഇന്ത്യ മുഴുവൻ ശ്രദ്ധിക്കപ്പെട്ടിരുന്നു. സൂര്യയുടെ കരിയറിലെ 39-ാം ചിത്രമായിരുന്നു ജയ് ഭീം. ചിത്രത്തിൽ ഒരു അഭിഭാഷകൻറ്റെ വേഷത്തിലാണ് സൂര്യ ചിത്രത്തിൽ എത്തിയത്.

കോർട്ട് റൂം ഡ്രാമ ഗണത്തിൽ പെടുന്ന ചിത്രം ആണിത്. മലയാളികളുടെ പ്രിയപ്പെട്ട താരം രജീഷ വിജയൻ ആയിരുന്നു ചിത്രത്തിലെ നായിക. ചിത്രത്തിൽ മലയാളി താരം ലിജോ മോൾ ജോസും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. മികച്ച പ്രേക്ഷക അഭിപ്രായം നേടിയ കഥാപാത്രമായിരുന്നു ഇത്. സെങ്കിനി എന്ന കഥാപാത്രത്തെ ആണ് ലിജോ മോൾ ചിത്രത്തിൽ അവതരിപ്പിച്ചത്. 2 ഡി എൻറ്റെർടെയ്മൻറ്റ്സിൻറ്റെ ബാനറിൽ സൂര്യ തന്നെ ആണ് ചിത്രം നിർമ്മിച്ചത്.