CINEMA NEWS

സുരേഷ് ഗോപിയുടെ 250-ാമത്തെ ചിത്രം ഒറ്റക്കൊമ്പൻ | Suresh Gopi’s Ottakkomban

Suresh Gopi’s Ottakkomban

സുരേഷ് ഗോപിയെ നായകനാക്കി മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒറ്റക്കൊമ്പൻ. കുറുവച്ചനായാണ് സുരേഷ് ഗോപി ഈ ചിത്രത്തിൽ എത്തുന്നത്. സുരേഷ് ഗോപിക്ക് പുറമേ ബിജു മേനോൻ, റായ് ലക്ഷ്മി, ഹരികൃഷ്ണൻ, മുകേഷ്, വിജയരാഘവൻ, രൺജി പണിക്കർ, ജോജു ജോർജ്, സുധി കൊപ്പ, കെ പി എ സി ലളിത, ജോണി ആൻറ്റണി എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നു. 11 വർഷങ്ങൾക്ക് ശേഷം ബിജു മേനോനും സുരേഷ് ഗോപിയും ഒന്നിച്ചഭിനയിക്കുന്ന ചിത്രം കൂടിയാണിത്. 2010ൽ പുറത്തിറങ്ങിയ രാമ രാവണൻ ആയിരുന്നു ഇരുവരും ഒന്നിച്ചെത്തിയ അവസാന ചിത്രം. നോബിൾ എന്ന കഥാപാത്രത്തെയാണ് ബിജു മേനോൻ ഈ സിനിമയിൽ അവതരിപ്പിക്കുന്നത്. സുരേഷ് ഗോപിയുടെ കരിയറിലെ 250-ാമത്തെ ചിത്രമാണ് ഒറ്റക്കൊമ്പൻ. പുലിമുരുകന് ശേഷം മുളകുപ്പാടം ഫിലിംസിൻറ്റെ ബാനറിൽ ടോമിച്ചൻ മുളകുപ്പാടമാണ് ചിത്രം നിർമ്മിക്കുന്നത്.
ഷാജി കുമാറാണ് സിനിമയുടെ ഛായാഗ്രഹണം. ഹർഷവർധൻ രാമേശ്വറാണ് സംഗീത സംവിധായകൻ. ഷിബിൻ ഫ്രാൻസിസാണ് ചിത്രത്തിനുവേണ്ടി കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ഏകദേശം 25 കോടിയാണ് ചിത്രത്തിൻറ്റെ ചിലവ്. പാലാ, കൊച്ചി, മംഗലാപുരം, മലേഷ്യ എന്നിവടങ്ങളിലായാണ് ചിത്രം ഷൂട്ട് ചെയ്യുന്നത്. ഇതൊരു കുടുംബ ചിത്രമാണ്. ധാരാളം പ്രശ്നങ്ങളിലൂടെ കടന്നുപോകുന്ന ഒരു കുടുംബനാഥനെയാണ് സുരേഷ് ഗോപി ചിത്രത്തിൽ അവതരിപ്പിക്കുന്നതെന്ന് ചിത്രത്തിൻറ്റെ സംവിധായകൻ നേരത്തെ വ്യക്തമാക്കിയിരുന്നു. സിനിമയുടെ എഡിറ്റിംങ് നൌഫൽ അബ്ദുള്ളയാണ്. ചിത്രത്തിൻറ്റെ ട്രെയിലർ നേരത്തെ പുറത്ത് വിട്ടിരുന്നു. ഉടൻ തന്നെ ചിത്രം റിലീസിന് എത്തുമെന്ന് പ്രതീക്ഷിക്കാം.