ചുരുങ്ങിയ സമയം കൊണ്ട് മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് സുദേവ് നായർ. അമൽ നീരദ് സംവിധാനം ചെയ്ത ഭീഷ്മപർവ്വമാണ് ഏറ്റവും ഒടുവിലായി റിലീസ് ചെയ്ത സുദേവ് നായരുടെ ചിത്രം. രാജൻ മാധവൻ നായർ എന്ന കഥാപാത്രത്തെയാണ് സുദേവ് നായർ ചിത്രത്തിൽ അവതരിപ്പിച്ചത്. നെഗറ്റീവ് കഥാപാത്രമായിരുന്നെങ്കിലും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ചിത്രത്തിലെ കഥാപാത്രത്തിന് ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചും മമ്മൂട്ടിക്കൊപ്പമുള്ള അനുഭവത്തെക്കുറിച്ചും വ്യക്തമാക്കിയിരിക്കുകയാണ് താരം. ഇന്ത്യാഗ്ലിറ്റ്സ് മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്.
“ അമൽ നീരദ് ചിത്രം ഭീഷ്മപർവ്വത്തിൽ മഹാഭാരതത്തിൻറ്റെയും ഗോഡ്ഫാദറിൻറ്റെയും ലെയറുകൾ ഉണ്ട്. സിനിമ തിയേറ്ററിൽ വരുമ്പോൾ രോമാഞ്ചം തരും. മമ്മൂട്ടിക്കൊപ്പമുള്ള അനുഭവവും സുദേവ് പങ്കുവെച്ചു. മമ്മൂട്ടിയുടെ കൂടെ അഭിനയിക്കുമ്പോൾ എപ്പോഴും നല്ല പരിഭ്രമം ഉണ്ടായിരുന്നു. ഭീഷ്മപർവ്വം അദ്ധേഹത്തിനൊപ്പമുള്ള എൻറ്റെ നാലാമത്തെ സിനിമയാണ്. ഓരോ രംഗം കഴിയുമ്പോഴും ഞാൻ പോയി അദ്ധേഹത്തോട് എങ്ങനെയുണ്ടെന്ന് ചോദിക്കും. ആദ്യമൊക്കെ അദ്ദേഹം എനിക്ക് ഇൻപുട്ട് തന്നിരുന്നു. ട്രാക്കിൽ ആയി എന്ന് തോന്നിയത് കൊണ്ടാകാം പിന്നീട് ഒന്നും പറയാതിരുന്നതെന്നും സുദേവ് പറഞ്ഞു.”
മമ്മൂട്ടിയുടെ സിബിഐ അഞ്ചാം പതിപ്പിലും സുദേവ് നായർ കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ട്. ചിത്രത്തെക്കുറിച്ചും സുദേവ് വ്യക്തമാക്കി. “ മമ്മൂട്ടിക്കൊപ്പമല്ല, പോലീസ് ഗെറ്റപ്പിലാണ് ചിത്രത്തിൽ എത്തുന്നത്. സിനിമയുടെ കഥ എന്താണെന്ന് തനിക്ക് അറിയില്ലെന്നും സുദേവ് കൂട്ടിച്ചേർത്തു. അത് ഒരു രീതിയിൽ നല്ലതാണെന്നും സുദേവ് നായർ പറഞ്ഞു. സിബിഐ പോലെയൊരു ചിത്രം വേറെയില്ലെന്നും താരം അഭിപ്രായപ്പെട്ടു. കാരണം സമയം മാറുന്നുണ്ടെങ്കിലും മമ്മൂക്കയുടെ സിബിഐയിലെ കഥാപാത്രത്തിന് വയസ്സാകുന്നില്ല. എല്ലാ സീരുസുകളിലും നായകന്മാരിങ്ങനെ മാറിക്കൊണ്ടിരിക്കും. എന്നാൽ മമ്മൂക്കയുടെ കാര്യത്തിൽ അങ്ങനെയല്ലെന്നും താരം പറഞ്ഞു.”