രണ്ടു വനിതാ പൊലീസുകാരുടെ ജീവിതവും പ്രണയവും ചർച്ച ചെയ്യുന്ന ലാൽ ജോസ് ചിത്രം സോളമന്റെ തേനീച്ചകൾ മികച്ച അഭിപ്രായവുമായി തിയേറ്ററുകളിൽ പ്രദർശനം തുടങ്ങി.മഴവിൽ മനോരമയിലെ ‘നായികാ നായകൻ’ എന്ന റിയാലിറ്റി ഷോയിൽനിന്ന് അഭിനയപ്രതിഭകളെ കണ്ടെത്തിയാണ് സോളമന്റെ തേനീച്ചകൾ അണിയിച്ചൊരുക്കിയിരിക്കുന്നത് .റിയാലിറ്റി ഷോയുടെ ഫൈനലിസ്റ്റുകളായ ദര്‍ശന സുദര്‍ശന്‍, വിൻസി അലോഷ്യസ്, ശംഭു, ആഡിസ് ആന്റണി എന്നിവർ ആണ് കേന്ദ്രകഥാപാത്രങ്ങൾ. രണ്ട് വനിതാപോലീസുകാരുടെ സൗഹൃദത്തിന്റെ ഒപ്പം അപ്രതീക്ഷിതമായി അവരുടെ ജീവിതത്തിലുണ്ടാകുന്ന ചില സംഭവവികാസങ്ങളുമൊക്കെ നിറഞ്ഞ ഒരു മികച്ച സിനിമ ആണ് സോളമന്റെ തേനീച്ചകൾ.
സിനിമയിൽ ഗ്ലൈന തോമസായി എത്തുന്നത് വിൻസി അലോഷ്യസും,സുജയായി എത്തുന്നത് ദർശനയുമാണ്.അവരുടെ ജീവിതത്തിലേക്ക് വരുന്ന ഒരു ദുരൂഹ മരണവും പിന്നീട് നടക്കുന്ന ക്രൈം ഇൻവെസ്റ്റിഗേഷനുമൊക്കെ ആണ് പ്രമേയം.പിന്നീട് കേസ് അന്യോഷണവുമായി ബന്ധപ്പെട്ട് ഉന്നത പോലീസ് ഓഫീസറായി ജോജു ജോർജ്ഉം എത്തുന്നു.വിദ്യാ സാഗറിന്റെ സംഗീതം സിനിമയിൽ എടുത്തു പറയേണ്ട ഒന്ന് തന്നെയാണ്.വലിയ താര നിരയോ ,വലിയ ബഡ്ജറ്റോ ഒന്നുമില്ലാതെ എത്തിയിട്ടും സിനിമ മികവുറ്റതാക്കാൻ ലാൽ ജോസ് എന്ന സംവിധായകന് സാധിച്ചു.മണികണ്ഠൻ ആചാരി, ഷൈജു ശ്രീധർ, ബിനു പപ്പു, ശിവജി ഗുരുവായൂർ, നേഹ റോസ്, ശിവപാർവതി തുടങ്ങി ഒട്ടേറെ താരങ്ങൾ സിനിമയിലുണ്ട്.