OTT

ഡോക്യുഫിക്‌ഷൻ ചിത്രം ഷ സ ഹ നീസ്ട്രിമിൽ റിലീസ് ചെയ്തു

ഡോക്യൂഫിക്ഷൻ ഗണത്തിൽപ്പെട്ട ഷ സ ഹ എന്ന ചിത്രം ഒടിടി പ്ലാറ്റ് ഫോം ആയ നീസ്ട്രിമിലൂടെ  റിലീസ് ചെയ്തു. കൊവിഡിന് മുമ്പുള്ള ജീവിതവും ലോക്ക്ഡൌൺ കാലത്തെ ജീവിതവും ആവിഷ്കരിച്ചിരിക്കുന്ന ചിത്രമാണ് ഷ സ ഹ. ജീവിതത്തെയും കലയെയും കുറിച്ചുള്ള ഒരു ചലച്ചിത്രക്കാരൻറ്റെ കാഴ്ചപ്പാടുകളും എങ്ങനെ കൊവിഡ് പോലുള്ള ഒരു മഹാമാരി നമ്മുടെ ജീവിതത്തെയും ചിന്തകളെയും ബാധിക്കുന്നു എന്നുമാണ് ഷ സ ഹ എന്ന ചിത്രത്തിലൂടെ ചലച്ചിത്രകാരൻ തുറന്നുകാട്ടുന്നത്. രതീഷ് രവിചന്ദ്രനാണ് ചിത്രത്തിൻറ്റെ സംവിധായകൻ.
കൊവിഡ് കാലത്തെ ആദ്യ ലോക്ക്ഡൌണിൽ ഷൂട്ട് ചെയ്ത സിനിമയാണ് ഷ സ ഹ.

“ലോക്ക്ഡൌൺ കാലത്ത് വീട്ടിലായിരുന്നപ്പോൾ ഒരുപാട് മനക്ലേശം അനുഭവിച്ചിരുന്നു. അപ്പോഴാണ് എൻറ്റെ സുഹൃത്തും പ്രൊഡ്യൂസറുമായ ശർമിള എന്നോട് ഈ ബുദ്ധിമുട്ടിനെ മറികടക്കാനായി ഒരു ചെറിയ സിനിമ ചെയ്ത് കൂടെ എന്ന് ചോദിച്ചത്. എന്നാൽ ലോക്ക്ഡൌൺ കാരണം പുറത്ത് പോയി ഷൂട്ട് ചെയ്യാൻ സാധിക്കുകയുമില്ല. അങ്ങനെ ഇരിക്കുമ്പോഴാണ് പണ്ട് ഷൂട്ട് ചെയ്ത് വെച്ച ചില ഫൂട്ടെജുകളെപ്പറ്റി എനിക്ക് ഓർമ്മ വന്നത്. ആ ഫൂട്ടേജുകൾ ചേർത്ത് വെച്ച് ഒരു സ്ക്രിപ്റ്റ് തയ്യാറാക്കിയാൽ മാത്രമേ മുന്നോട്ട് പോകാൻ കഴിയൂ എന്ന് എനിക്ക് തോന്നി. കുറച്ച് സുഹൃത്തുക്കൾ അവരുടെ ലോക്ക്ഡൌൺ കാലത്തെ അനുഭവങ്ങൾ എന്നോട് പങ്കുവെച്ചു. അവയും ഈ സിനിമയുടെ ഭാഗമായി മാറി. ഷ സ ഹ എന്ന ഈ ചിത്രം കൊവിഡ് കാലത്ത് നമ്മളെ തന്നെ ആഴത്തിൽ മനസ്സിലാക്കാൻ സഹായിക്കുന്ന ഒരു സിനിമയാണ് “- സംവിധായകൻ രതീഷ് രവിചന്ദ്രൻ 
.

നിരവധി സിനിമകളിലും ഡോക്യൂമെൻറ്ററികളിലും ഛായാഗ്രഹകനായും രതീഷ് പ്രവർത്തിച്ചിട്ടുണ്ട്. പിക്സെയിലയാണ് രതീഷ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം. തുടർന്ന് ദി അക്വേറിയം, ദീനം തുടങ്ങിയ ഷോട്ട്ഫിലിമുകളും സംവിധാനം ചെയ്തിട്ടുണ്ട്. ഷ സ ഹയാണ് രതീഷ് സംവിധാനം ചെയ്യുന്ന ആദ്യ ഡോക്യൂമെൻറ്ററി ഫിലിം. ശർമിള നായരാണ് ചിത്രം പ്രൊഡ്യൂസ് ചെയ്തിരിക്കുന്നത്.

ഷ സ ഹ