CINEMA NEWS

നാഗാർജുനയ്ക്ക് പകരം ബിഗ് ബോസ് അവതാരകയായി സാമന്ത

ജനപ്രിയ ടെലിവിഷൻ റിയാലിറ്റി ഷോകളിൽ ഒന്നാണ് ബിഗ് ബോസ്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് തുടങ്ങി നിരവധി ഭാഷകളിൽ ശ്രദ്ധേയമായ ബിഗ് ബോസ് പ്രേക്ഷകർക്ക് ഏറേ പ്രിയപ്പെട്ട റിയാലിറ്റി ഷോ കൂടിയാണ്. ഓരോ ബിഗ് ബോസ് വാർത്തയും പ്രേക്ഷകർ ഏറേ ആകാംക്ഷയോടെയാണ് ഏറ്റെടുക്കുന്നത്. ബിഗ് ബോസ് ഷോയെ കൂടുതൽ ജനപ്രീയമാക്കുന്നത് ഷോയുടെ അവതാരകർ തന്നെയാണ്. ബിഗ് ബോസ് ഓരോ ഭാഷകളിലും അവതരിപ്പിക്കുന്നത് അതാത് ഭാഷകളിൽ ഏറ്റവും ജനപ്രീതിയുള്ള താരങ്ങളാണ്.

മലയാളത്തിൽ മോഹൻലാലാണ് ബിഗ് ബോസ് അവതരിപ്പിക്കുന്നത്. ഹിന്ദിയിൽ സൽമാൻ ഖാനും തമിഴിൽ കമൽഹാസനുമാണ് അവതാരകർ. തെലുങ്കിൽ നാഗാർജുനയാണ് അവതാരകൻ. എന്നാൽ പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് ബിഗ് ബോസ് തെലുങ്കിൻറ്റെ അടുത്ത സീസണിൽ നിന്നും നാഗാർജുന പിന്മാറിയിരിക്കുകയാണ്. നാഗാർജുനയ്ക്ക് പകരം ആരാകും അവതരാകനായി എത്തുക എന്ന വാർത്തകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
സാമന്ത ആയിരിക്കും ബിഗ് ബോസ് തെലുങ്കിൻറ്റെ അടുത്ത സീസണിൽ അവതാരക എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. നേരത്തെ ബിഗ് ബോസ് തെലുങ്ക് സീസൺ 4ൽ ഒരു എപ്പിസോഡിൽ സാമന്ത അവതാരകയായി എത്തിയിരുന്നു. സീസൺ 6നെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ ഇതുവരെയും പുറത്ത് വിട്ടിട്ടില്ല. സെലിബ്രിറ്റികൾ മാത്രം മത്സരാർത്ഥികളായി എത്തുന്ന ബിഗ് ബോസിൽ പുതിയ സീസണിൽ സാധാരണക്കാരെ കൂടി ഉൾപ്പെടുത്തുന്നുണ്ടെന്നാണ് സൂചന.

അതേസമയം നാഗചൈതന്യയുമായുള്ള വിവാഹമോചനത്തിന് ശേഷവും സിനിമയിലും പ്രോഗ്രാമുകളിലുമെല്ലാം സജീവമാണ് സാമന്ത. വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത കാതുവാക്കിലെ രണ്ട് കാതലാണ് ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത സാമന്തയുടെ ചിത്രം. ഖുഷിയാണ് ഇനി റിലീസ് കാത്തിരിക്കുന്ന സാമന്തയുടെ ചിത്രം. വിജയ് ദേവരകൊണ്ടയാണ് ചിത്രത്തിലെ നായകൻ.