CINEMA NEWS

പേരിൽ നിന്ന് അക്കിനേനി വെട്ടി സാമന്ത. കാരണം തിരഞ്ഞ് ആരാധകർ

തെന്നിന്ത്യയുടെ ഇഷ്ട താരജോഡികളാണ് സാമന്തയും നാഗചൈതന്യയും. സമൂഹ മാധ്യമങ്ങളിൽ വളരെ അധികം സജീവമായിട്ടുള്ള താരം കൂടിയാണ് സമാമന്ത. സ്വന്തം ചിത്രങ്ങളും സിനിമയുടെ വിശേഷങ്ങളും എല്ലാം സാമന്ത ആരാധകരുമായി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ സാമന്ത തൻറ്റെ പേരു മാറ്റിയതാണ് ചർച്ചയാകുന്നത്.
2017 ൽ നാഗചെതന്യയെ വിവാഹം കഴിച്ച് അക്കിനേനി കുടുംബത്തിൽ എത്തിയതോടെ ആണ് സാമന്ത തൻറ്റെ പേരിൽ ആദ്യം മാറ്റം വരുത്തിയത്. ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് തുടങ്ങി സമൂഹ മാധ്യമങ്ങളിൽ എല്ലാം തൻറ്റെ പേരു മാറ്റി സാമന്ത അക്കിനേനി എന്നാക്കി.
എന്നാൽ താരം തൻറ്റെ പേരു ഇപ്പോൾ വീണ്ടും മാറ്റിയിരിക്കുകയാണ്. ട്വിറ്ററിലും ഇൻസ്റ്റയിലും എല്ലാം തൻറ്റെ പേരിൽ നിന്നും അക്കിനേനി എന്ന കുടുംബപേര് മാറ്റിയിരിക്കുകയാണ് സാമന്ത. എന്നാൽ ഫേസ്ബുക്കിൽ ഇപ്പോഴും സാമന്ത അക്കിനേനി എന്നു തന്നെ ആണ്.
എന്തുകൊണ്ടാണ് പെട്ടെന്ന് ഒരു ദിവസം താരം ഇങ്ങനെ ചെയ്തത് എന്ന സംശയത്തിലാണ് ആരാധകർ. എന്നാൽ ഇതിനെക്കുറിച്ച് സാമന്തയുടെ പ്രതികരണമൊന്നും വന്നിട്ടില്ല. വെറും എസ് എന്ന് മാത്രമാണ് സാമന്തയുടെ ഇപ്പോഴത്തെ ഡിസ്പ്ലേ നെയിം. ഇതോടെ സാമന്തയും അക്കിനേനി കുടുംബവും തമ്മിൽ പ്രശിനങ്ങൾ ഉണ്ടോ എന്നാണ് ആരാധകരുടെ സംശയം. ഈ വിഷയത്തിൽ സാമന്തയുടെ ഒരു ഔദ്യോഗിക പ്രതികരണം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
പ്രണയിച്ച് വിവാഹം കഴിച്ചവരാണ് സാമന്തയും നാഗചൈതന്യയും. വിവാഹത്തിനു ശേഷവും ഇരുവരും അഭിനയത്തിൽ സജീവമാണ്. ഫാമിലി മാൻ വെബ്സീരിസിലാണ് സാമന്ത ഏറ്റവും ഒടുവിൽ അഭിനയിച്ചത്. മികച്ച പ്രതികരണമാണ് സാമന്തയുടെ പ്രകടനത്തിനു ലഭിച്ചത്. ശാകുന്തളം ആണ് സാമന്തയുടെ പുതിയ ചിത്രം. ഗുണശേഖർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Tag : mollywood