പ്രഭാസ് നായകനായി എത്തുന്ന സലാറിൻറ്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ആരാധകർ വളരെനാളുകളായി കാത്തിരുന്ന വാർത്തയാണിത്. ഇപ്പോഴിതാ ആരാധകരുടെ കാത്തിരിപ്പിനു വിരാമം ആയിരിക്കുകയാണ്. 2023 സെപ്റ്റംബർ 28 ന് ആണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിൻറ്റെ പുതിയ പോസ്റ്ററും പുറത്തിറക്കിയിട്ടുണ്ട്.
കെജിഎഫ് സംവിധായകൻ പ്രശാന്ത് നീൽ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു ആക്ഷൻ ത്രില്ലർ ചിത്രമാണ് ഇത്. കെജിഎഫ് നിർമ്മാതാക്കളായ ഹൊംബാല ഫിലിംസ് ആണ് പുതിയ ചിത്രവും നിർമ്മിക്കുന്നത്.ശ്രുതി ഹസൻ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. മധു ഗുരുസ്വാമി ആണ് ചിത്രത്തിൽ പ്രതിനായക വേഷത്തിൽ എത്തുന്നത്. ചിത്രത്തിൽ ജഗപതി ബാബുവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പാൻ ഇന്ത്യൻ ചിത്രമായിട്ടാണ് സലാർ ഒരുങ്ങുന്നത്.
ഇരട്ട വേഷത്തിലാണ് പ്രഭാസ് ചിത്രത്തിൽ എത്തുന്നതെന്നാണ് സൂചന. രണ്ട് കാലഘട്ടങ്ങളിലെ കഥയാണ് ചിത്രം പറയുന്നത്. പൃഥ്വിരാജും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്. എന്നാൽ സലാറിൻറ്റെ അണിയറപ്രവർത്തകർ ഈ വിവരും ഇതുവരെയും സ്ഥിതീകരിച്ചിട്ടില്ല.
ഇന്ത്യ, യൂറോപ്പ്, ആഫ്രിക്ക, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിൽ ആയിട്ടാണ് സിനിമയുടെ ചിത്രീകരണം. രവി ബസ്രുറാണ് ചിത്രത്തിൻറ്റെ സംഗീത സംവിധാനം. ഭുവൻ ഗൌഡയാണ് ചിത്രത്തിൻറ്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്.
അതേസമയം ആദിപുരുഷ ആണ് ഇപ്പോൾ പ്രഭാസിൻറ്റേതായി അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്ന മറ്റൊരു ചിത്രം. ആദിപുരുഷനായി പ്രഭാസ് തൻറ്റെ പ്രതിഫലം ഉയർത്തിയെന്ന വാർത്തകൾ മുമ്പ് പുറത്തുവന്നിരുന്നു. ചിത്രത്തിനായി 120 കോടി പ്രഭാസ് ആവശ്യപ്പെട്ടു എന്നായിരുന്നു വാർത്തകൾ. രാമായണത്തെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചിത്രമാണ് ആദിപുരുഷ്. ചിത്രത്തിൽ രാമൻറ്റെ കഥാപാത്രം ആണ് പ്രഭാസ് അവതരിപ്പിക്കുന്നത്.