TELEVISION

ആരാധകരോട് പ്രതികരിച്ച് സായ് വിഷ്ണു | Sai Vishnu Bigboss

ബിഗ് ബോസ് മലയാളം സീസൺ 3 ഏറ്റവും പ്രക്ഷക പിന്തുണയുള്ള മത്സരാർത്ഥികളിൽ ഒരാളാണ് സായ് വിഷ്ണു. അധികം ആരിലും അറിയപ്പെടാത്ത, വളരെ സാധാരണക്കാരുടെ പ്രതിനിധിയായാണ് സായ് ബിഗ് ബോസിൽ വന്നത്. വളരെ കഷ്ടപ്പാടുകൾ സഹിച്ചാണ് ബിഗ് ബോസ് വരെ എത്തിയത്. ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളുമായാണ് ബിഗ് ബോസിൽ കാലുകുത്തിയത്. സായിയുടെ ഏറ്റവും വലിയ സ്വപ്നം സിനിമയിൽ അഭിനയിച്ച്, അറിയപ്പെടുന്ന നടനായി, ഓസ്കർ വാങ്ങുക എന്നതാണ്. ഒന്നുമല്ലാതിരുന്നിട്ടും ഏറ്റവും വലിയ സ്വപ്നങ്ങൾ കണ്ട്, അത് യാഥാർത്ഥ്യമാക്കാൻ നടക്കുന്ന ഒരു കൂട്ടം യുവാക്കളുടെ പ്രതിനിധിയാണ് സായ്. ബിഗ് ബോസ് സീസൺ 3 തുടങ്ങിയ അന്ന് മുതൽ അവസാനം വരെ ഒരേ വ്യക്തിത്വത്തോടെ തുടർന്നവരിൽ ഒരാളാണ് സായ്. സ്വന്തമായ നിലപാടും വ്യക്തിത്വവും ബിഗ് ബോസിൽ സായ് തുറന്നു കാണിച്ചു. അതുകൊണ്ടാണ് സായ് വിഷ്ണു ഇത്രയും പ്രക്ഷക പ്രീതി നേടിയത്. ഒരു ഒറ്റയാൾ പോരാട്ടമായിരുന്നു ബിഗ് ബോസ് വീട്ടിൽ സായിയുടേത്.
ലൈവിൽ വന്നാണ് സായ് തന്റെ ആരാധകരോട് നന്ദി പറഞ്ഞത്. ഇത്രയും സപ്പോർട്ട് കണ്ടിട്ട് ഒത്തിരി സന്തോഷവും അത്ഭുതവും അഭിമാനവും തോന്നുന്നുണ്ടെന്ന് സായ് പറഞ്ഞു. പ്രക്ഷകരുടെ സ്നേഹം തന്നെയാണ് തന്റെ ഏറ്റവും വലിയ സന്തോഷമെന്നും പറഞ്ഞു. ഇന്ന് രാത്രി 12 മണി വരെയാണ് വോട്ടിംഗ് സമയം. തനിക്ക് വേണ്ടി വോട്ട് ചെയ്യണമെന്നും സായ് ലൈവിൽ അഭ്യർത്ഥിച്ചു. സാമൂഹ്യ മാധ്യമങ്ങളിൽ വരുന്നതിന് ചില നിയന്ത്രണങ്ങളുണ്ട്, ഫോൺ ഉപയോഗിക്കുന്നതിലും എല്ലാവരോടും സംസാരിക്കുന്നതിലും ഒക്കെ. അതുകൊണ്ടാണ് തനിക്ക് പ്രക്ഷകരോട് നേരിട്ട് കോൺടാക്ട് ചെയ്യാൻ പറ്റാത്തത്. എന്നാലും ഇതുപോലെ ലൈവിൽ വന്ന് മെസേജ് അയച്ച് പ്രക്ഷകരോട് നേരിട്ട് ഇങ്ങനെയെങ്കിലും സംസാരിക്കാതിരിക്കാൻ പറ്റില്ലയെന്ന് സായ് പറഞ്ഞു. നേരിട്ട് കോൺടാക്ട് ചെയ്യാൻ പറ്റുന്ന സാഹചര്യം വന്നാൽ ഉറപ്പായും എല്ലാവരെയും വിളിക്കും, എല്ലാവർക്കും മെസേജ് അയക്കുമെന്നും സായ് പറഞ്ഞു.