CINEMA NEWS

ബോളിവുഡ് സിനിമ ചെയ്യാം. പക്ഷേ തനിക്കൊരു കണ്ടീഷൻ ഉണ്ടെന്ന് സായ് പല്ലവി.

വളരെ വ്യക്തമായ നിലപാടുകളും തീരുമാനങ്ങളും എടുക്കുകയും അതിൽ ഉറച്ചു നിൽക്കുകയും ചെയ്യുന്ന നടിയാണ് സായ് പല്ലവി. എന്തും തുറന്നു പറയാനുള്ള ധൈര്യവും താരം കാണിക്കാറുണ്ട്. സായ് പല്ലവിയുടെ പല തീരുമാനങ്ങളും തുറന്നു പറച്ചിലുകളും പലപ്പോഴും ശ്രദ്ധ നേടിയിട്ടുമുണ്ട്. ഇപ്പോഴിതാ ബോളിവുഡ് സിനിമയിൽ അഭിനയിക്കാൻ അവസരം കിട്ടിയാൽ അഭിനയിക്കുമോ എന്ന ചോദ്യത്തിന് സായ് പല്ലവി നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്.
ബോളിവുഡ് സിനിമ എന്ന് പറഞ്ഞു കൊണ്ട് വെറുതെ ഒരു ബോളിവുഡ് ചിത്രത്തിൽ അഭിനയിക്കാൻ എനിക്ക് താത്പര്യമില്ല. എല്ലാവരെയും പോലെ ബോളിവുഡ് സിനിമ എന്ന് കേട്ടാൽ ഉടനെ അഭിനയിച്ചേക്കാം എന്ന് ഞാൻ തീരുമാനിക്കില്ല. എന്നെ സംബന്ധിച്ച് തിരക്കഥയാണ് വളരെ പ്രധാനം. ഒരു തിരക്കഥ വായിക്കുമ്പോൾ അഭിനേതാവ് എന്ന നിലയിലല്ല, മറിച്ച് ഒരു സിനിമ പ്രേക്ഷകൻ എന്ന നിലയിലാണ് ഞാൻ വായിക്കുന്നത്. ആ തിരക്കഥ എന്നെ തൃപ്തിപ്പെടുത്തുന്നത് ആണെങ്കിൽ ഞാൻ ആ സിനിമ ചെയ്യും.
ബോളിവുഡ് സിനിമ ആകണമെന്ന് എനിക്ക് നിർബന്ധമില്ല. ഇവിടെ എൻറ്റെ തായ്മൊഴിയിൽ ആയാലും മറ്റ് ഏതു ഭാഷയിൽ ആയാലും തിരക്കഥ ഇഷ്ടപ്പെട്ടാൽ മാത്രമേ ഞാൻ ആ സിനിമ ചെയ്യുകയുള്ളൂ. ബോളിവുഡ് സിനിമയിൽ അഭിനയിക്കുന്നത് സന്തോഷമുള്ള കാര്യം തന്നെ ആണ്. മികച്ച ഒരു ടീമും കഥയും വന്നാൽ തീർച്ചയായും ചെയ്യും. അതിൽ മാറ്റമില്ല. എന്നാൽ എൻറ്റെ നിബന്ധനകളും തീരുമാനങ്ങളും മാറ്റാൻ ഞാൻ തയ്യാറല്ല.
നാനി നായകനായി എത്തിയ ശ്യാം സിംഗ് റോയ് എന്ന ചിത്രമാണ് സായ് പല്ലവിയുടെ ഏറ്റവും ഒടുവിൽ റിലീസായ ചിത്രം. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വൃത്തപൂർവ്വം എന്ന ചിത്രമാണ് സായ് പല്ലവിയുടെ അടുത്ത റിലീസ്. റാണ ദഗ്ഗുപതിക്കൊപ്പം അഭിനയിച്ച മറ്റൊരു ചിത്രവും റിലീസാകാനുണ്ട്.