CINEMA NEWS

കുരുതിയിലൂടെ തൻറ്റെ സ്വപ്നം യാഥാർത്ഥ്യമാക്കിയ സന്തോഷത്തിൽ മിനിസ്ക്രീൻ താരം സാഗർ സൂര്യ

ടെലിവിഷൻ പരമ്പരയിലൂടെ പ്രേക്ഷകർക്ക് വളരെ സുപരിചിതനായ ആളാണ് സാഗർ സൂര്യ. തട്ടീം മുട്ടീം എന്ന പരമ്പരയിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ സാഗർ ഇപ്പോൾ ബിഗ് സ്ക്രീനിലും താരമായി മാറിയിരിക്കുകയാണ്. പൃഥിരാജ് നായകനായി എത്തിയ കുരുതി എന്ന ചിത്രത്തിലൂടെയാണ് സാഗർ സൂര്യ തൻറ്റെ അഭിനയമികവ് തെളിയിച്ചിരിക്കുന്നത്. ഏറേ നാളുകളായുള്ള തൻറ്റെ സ്വപ്നം സഫലീകരിച്ചതിൻറ്റെ സന്തോഷത്തിലാണ് സാഗർ ഇപ്പോൾ. തൻറ്റെ ഇൻസ്റ്റഗ്രാം പേജിലൂടെ ആരാധകരുമായി ഈ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് താരം.
ഇത്രയും കാലം ഞാൻ ജീവിച്ചിരുന്നത് എൻറ്റെ സ്വപ്നങ്ങളിലൂടെ ആയിരുന്നു. ഇന്ന് ആ സ്വപ്നം കുരുതിയിലൂടെ യാഥാർത്ഥ്യമായിരിക്കുന്നു. കുരുതി എന്ന എൻറ്റെ സ്വപ്നം യാഥാർത്ഥ്യമാക്കാൻ അറിഞ്ഞും അറിയാതെയും എൻറ്റെ കൂടെ നിന്ന എൻറ്റെ എല്ലാ സുഹൃത്തുക്കൾക്കും ഒരുപാട് നന്ദി. ഈ മലയാള സിനിമ എന്ന ഈ വലിയ ലോകത്തേക്ക് എനിക്ക് വഴികാട്ടി തന്ന സജീവ് സർ, മനോജ് ചേട്ടൻ, അരുൺ വൈഗ ചേട്ടൻ, ഹാരിസ് ഇക്ക എല്ലാവരോടും ഒരുപാട് ഒരുപാട് നന്ദി എന്നാണ് സാഗർ സൂര്യ കുറിച്ചത്.

മിനിസ്ക്രീനിൽ മാത്രമായി ഒതുങ്ങേണ്ടയാളല്ല സാഗർ സൂര്യ എന്നാണ് കുരിതി കണ്ട പ്രേക്ഷകരുടെ അഭിപ്രായം. കഴിവുള്ള കലാകാരന്മാർ എന്തായാലും സിനിമകളിൽ വന്നിരിക്കും ഇനിയും ധാരാളം സിനിമകളിൽ അവസരങ്ങൾ ലഭിക്കട്ടെ എന്നാണ് ആരാധകർ താരത്തിൻറ്റെ പോസ്റ്റിന് നൽകിയ മറുപടി. മനു വാര്യർ സംവിധാനം ചെയ്ത കുരുതി കഴിഞ്ഞ ദിവസമാണ് ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്തത്. സോഷ്യോ പൊളിറ്റിക്കൽ ത്രില്ലർ ജോണറിൽ ഒരുക്കിയ ചിത്രത്തിൽ റോഷൻ മാത്യൂ, ശ്രിന്ദ, ഷൈൻ ടോം ചാക്കോ, മാമുക്കോയ, മുരളി ഗോപി, നെൽസൺ, മണികണ്ഠൻ രാജൻ, നവാസ് വള്ളിക്കുന്ന് എന്നിവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.