പ്രഭാസ് നായകനായ ബാഹുബലി എന്ന ചിത്രത്തിന് ശേഷം എസ് എസ് രാജമൌലി തിരക്കഥയെഴുതി സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ആർആർആർ. ആരാധകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണിത്. ഇപ്പോഴിതാ ചിത്രത്തിൻറ്റെ സാറ്റ് ലൈറ്റ്, സ്ട്രീമിങ്ങ് റൈറ്റ്സ് ആർക്കാണെന്നുള്ള ഔദ്യോഗിക പ്രഖ്യാപനം എത്തിയിരിക്കുകയാണ്. വിവിധ ഭാഷകളിലായി റിലീസ് ചെയ്യുന്ന ചിത്രം സീ 5, നെറ്റ്ഫ്ലിക്സ് എന്നീ ഒടിടി പ്ലാറ്റ് ഫോമുകളിലായിരിക്കും റിലീസ് ചെയ്യുന്നത്. സീ 5ലൂടെ തെലുങ്ക്, തമിഴ്, മലയാളം, കന്നഡ എന്നീ ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും. ഹിന്ദി, ഇംഗ്ലീഷ്, പോർച്ചുഗീസ്, കൊറിയൻ, സ്പാനിഷ്, ടർക്കിഷ് ഭാഷകളിൽ നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. തിയേറ്റർ റിലീസിന് ശേഷമായിരിക്കും ചിത്രം ഒടിടി പ്ലാറ്റ് ഫോമിൽ റിലീസ് ചെയ്യുന്നത്. ഒക്ടോബർ 13-നാണ് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നത്. ചിത്രത്തിൻറ്റെ സാറ്റ് ലൈറ്റ് അവകാശം മലയാളത്തിൽ ഏഷ്യാനെറ്റ് ചാനലിനാണ്. ചിത്രത്തിൻറ്റെ പ്രീ റിലിസ് വരുമാനമായി ഏകദേശം 900 കോടി രൂപ ലഭിച്ചെന്നാണ് റിപ്പോർട്ടുകൾ.
എൻ ടി രാമ റാവു ജൂനിയർ, രാംചരൺ, അജയ് ദേവഗൺ, ആലിയ ഭട്ട്, ബൊളീവിയ മോറിസ് എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡിവിവി എൻറ്റർടൈൻമെൻറ്റ്സിൻറ്റെ ബാനറിൽ ഡി വി വി ദാനയ്യയാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൻറ്റെ കഥ കെ വി വിജയേന്ദ്ര പ്രസാദ്, സംഭാഷണം സായ് മാധവ് ബുറ എന്നിവരാണ് ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം കെ കെ സെന്തിൽ, സംഗീതം എം എം കീരവാനി, എഡിറ്റിംങ് എ ശ്രീകർ പ്രസാദ് എന്നിവർ നിർവ്വഹിക്കുന്നു. ലൈകാ പ്രൊഡക്ഷൻസും പെൻ സ്റ്റുഡിയോസും ചേർന്നാണ് ചിത്രത്തിൻറ്റെ വിതരണം.