CINEMA NEWS

സൂപ്പർ ഹിറ്റ് ചിത്രം കായംകുളം കൊച്ചുണ്ണിക്ക് ശേഷം നിവിൻ പോളിയും സംവിധായകൻ റോഷൻ ആൻഡ്രൂസും വീണ്ടും ഒന്നിക്കുന്നു

സൂപ്പർ ഹിറ്റ് ചിത്രം കായംകുളം കൊച്ചുണ്ണിക്ക് ശേഷം നിവിൻ പോളിയും സംവിധായകൻ റോഷൻ ആൻഡ്രൂസും വീണ്ടും ഒന്നിക്കുന്നു. പുതിയ ചിത്രത്തിൻറ്റെ പൂജാ കഴിഞ്ഞ ദിവസം കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ വെച്ച് നടന്നു. ചിത്രത്തിൽ നിവിൻ പോളിയ്ക്ക് പുറമേ അജു വർഗ്ഗീസ്, സൈജു കുറുപ്പ്, സാനിയ ഇയ്യപ്പൻ, സിജു വിൽസൺ തുടങ്ങി നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട്. നവീൻ ഭാസ്കറാണ് ചിത്രത്തിൻറ്റെ തിരക്കഥ ഒരുക്കുന്നത്.
ഏപ്രിൽ 20ന് ചിത്രത്തിൻറ്റെ ഷൂട്ടിംങ് ആരംഭിക്കുമെന്നാണ് സിനിമയുടെ അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. ദുബായ്, മൈസൂർ, ബാംഗ്ലൂർ എന്നിവടങ്ങൾ കേന്ദ്രീകരിച്ചാണ് ചിത്രത്തിൻറ്റെ ഷൂട്ടിംങ്. അജിത്ത് വിനായക ഫിലിംസിൻറ്റെ ബാനറിൽ വിനായക അജിത്താണ് ചിത്രം നിർമ്മിക്കുന്നത്.

ആർ ദിവാകരൻ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിൻറ്റെ സംഗീത സംവിധാനം നിർവ്വഹിക്കുന്നത് ജേക്സ് ബിജോയ് ആണ്. ചിത്രത്തിൻറ്റെ മേക്കപ്പ് സജി കൊരട്ടി, പ്രൊഡക്ഷൻ ഡിസൈനർ അനീഷ് നാടോടി, കോസ്റ്റ്യം സുജിത്ത് സുധാകരൻ, ആർട്ട് ആൽവിൻ അഗസ്റ്റിൻ, പ്രൊഡക്ഷൻ കൺട്രോളർ നോബിൾ ജേക്കബ് എന്നിവരും നിർവ്വഹിക്കുന്നു. കെ.സി രവി, ദിനേഷ് മേനോൻ എന്നിവരാണ് ചിത്രത്തിൻറ്റെ അസോസിയേറ്റ് ഡയറക്ടർമാർ.

നിവിൻ പോളിയെ നായകനാക്കി 2018ലാണ് റോഷൻ ആൻഡ്രൂസ് കായുകുളം കൊച്ചുണ്ണി സംവിധാനം ചെയ്തത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. സണ്ണി വെയ്ൻ, പ്രിയ ആനന്ദ്, ബാബു ആൻറ്റണി, ജൂഡ് ആൻറ്റണി ജോസഫ്, ഇടവേള ബാബു, പ്രിയ തിമ്മേഷ് തുടങ്ങിയവർ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രത്തിൽ മോഹൻലാലും ഗസ്റ്റ് റോളിൽ എത്തിയിരുന്നു. ബിഗ് ബജറ്റിൽ ഒരുക്കിയ ചിത്രം മലയാളത്തിൽ 100 കോടി ക്ലബ്ബിൽ കയറിയ രണ്ടാമത്തെ ചിത്രം കൂടിയായിരുന്നു.