CINEMA NEWS

ടൊവിനോ തോമസിൻറ്റെ പുതിയ ചിത്രം കളയെക്കുറിച്ച് സംവിധായകൻ രോഹിത്ത് വി എസ് | rohith vs about kala

ടൊവിനോ തോമസിനെ നായകനാക്കി രോഹിത് വി എസ് സംവിധാനം ചെയ്ത പുതിയ ചിത്രമാണ് കള. തിയേറ്ററിൽ പ്രദർശനത്തിനെത്തിയ ചിത്രം കോവിഡ് രൂക്ഷമായതിനെ തുടർന്ന് ഒടിടി പ്ലാറ്റ് ഫോമിലും റിലീസ് ചെയ്തിരുന്നു. പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചുക്കൊണ്ടിരിക്കുന്നത്. നായകനെ വില്ലനാക്കി മാറ്റിയോ ? എന്ന ആരാധകരുടെ ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ചിത്രത്തിൻറ്റെ സംവിധായകൻ രോഹിത്ത് വി എസ്. “

സിനിമ തുടങ്ങുമ്പോൾ ഹീറോ ആയിരുന്നയാൾ സിനിമ കഴിയുമ്പോഴേക്കും വില്ലനാകുന്നു. സിനിമയുടെ തുടക്കത്തിലെ വില്ലൻ പിന്നീട് ഹീറോയാകുന്നു. ഈ നരേറ്റീവ് രസമുണ്ടെന്ന് തോന്നിയിരുന്നു. അതിൽ നിന്നുമായിരുന്നു തുടക്കം. കഥാപാത്രങ്ങളെ നിർവചിക്കുന്നതിലെ ശരിതെറ്റുകളും പൊളിറ്റിക്സുമെല്ലാം പിന്നീട് വന്ന് ചേർന്നതാണ്. തുടക്കത്തിലെ ഹീറോ വില്ലനായാണ് സിനിമ അവസാനിക്കുന്നത്. അയാൾ നുണ പറയുന്നതുക്കൊണ്ടാണ് തുടക്കത്തിൽ ഹീറോയാണെന്ന് തോന്നുന്നത് ആ നുണകൾ പൊളിയുമ്പോഴാണ് അയാൾ വില്ലനായി മാറുന്നത്. കളയിലെ ദിവ്യ പിള്ളയുടെ കഥാപാത്രത്തെ കുറിച്ചുള്ള വിമർശനങ്ങളെ ഞാൻ അംഗീകരിക്കുന്നു. ഷാജിയുടെ മാനിപ്പുലേറ്റീവ് സ്വഭാവത്തെ കുറിച്ച് അറിയാമെങ്കിലും അതിനോടേല്ലാം കണ്ണടയ്ക്കുകയാണ് ഭാര്യ ചെയ്യാറുള്ളത്. എന്നാൽ ഇനിയെങ്കിലും ഷാജിയുടെ സ്വഭാവത്തെ കുറിച്ച് ചിന്തിക്കണമെന്ന പോയിൻറ്റിലേക്ക് എത്തിക്കുകയായിരുന്നു ലക്ഷ്യം അതിനപ്പുറത്തേക്ക് വേറേ ചിന്തകൾ ഒന്നുമില്ലായിരുന്നു

ടൊവിനോയുമായുള്ള സൌഹൃദത്തെപ്പറ്റിയും രോഹിത്ത് വ്യക്തമാക്കി

ടൊവിനോയ്ക്ക് ഈ സിനിമ മുന്നോട്ട് വെയ്ക്കുന്ന രാഷ്ട്രീയത്തെക്കുറിച്ച് നല്ല ബോധ്യമുണ്ട്. അത്തരമൊരു പൊളിറ്റിക്കൽ ഓറിയൻറ്റേഷനിൽ ജീവിക്കുന്നയാളാണ് അദ്ധേഹം. സാപ്പിയൻസ് എ ബ്രീഫ് ഹിസ്റ്ററി ഓഫ് ഹ്യൂമൻകൈൻഡ് തുടങ്ങിയ പുസ്തകങ്ങളെല്ലാം വായിച്ചിട്ടുള്ള , മനുഷ്യൻ വില്ലനാണെന്ന തിരിച്ചറിവുള്ള വ്യക്തിയാണ് ടൊവിനോ. അതിനാൽ ടൊവിനോയ്ക്ക് സിനിമയുമായി കണക്ട് ചെയ്യാൻ സാധിച്ചു. മൂറും അങ്ങനെ തന്നെയാണ്. ത്രില്ലർ സിനിമ എന്നതിനപ്പുറം ഇത്തരമൊരു പൊളിറ്റിക്സ് ഉണ്ടെന്ന് തിരിച്ചറിയുന്നത് ടൊവിനോയാണ്. അതിൻറ്റെ മൂല്യം എന്നെ ബോധ്യപ്പെടുത്തിയതും ടൊവിനോയാണ്. കോളേജ് കാലഘട്ടം മുതൽ പരിചയമുള്ള ആളാണ് ടൊവിനോ. രണ്ട് പേർക്കും കോമൺ സുഹൃത്തുക്കളായിരുന്നു. അങ്ങനെയാണ് പരിചയപ്പെടുന്നത്. ഞങ്ങൾ രണ്ടുപേരും പഠിച്ചതും കോയമ്പത്തൂരിൽ ആയിരുന്നു. എന്നെക്കാൽ സീനിയറാണ് ടൊവിനോ. സിനിമ മനസ്സിലുള്ളതുക്കൊണ്ട് അന്നു മുതൽ പലയിടത്തും വച്ച് കണ്ടുമുട്ടാറുണ്ടായിരുന്നു. പിന്നീട് ഞാൻ മാർട്ടിൻ പ്രക്കാട്ടിൻറ്റെ അസിസ്റ്റൻറ്റ് ആകാൻ ചാൻസ് ചോദിച്ച് സെറ്റിൽ ചെല്ലുമ്പോഴും ടൊവിനോ ഓഡിഷന് എത്തിയിട്ടുണ്ടായിരുന്നു