CINEMA NEWS

തമിഴ് സിനിമ അന്യൻ ബോളിവുഡിലേക്ക് റീമേക്ക് ,നായകൻ ആരാണെന്നു അറിയണ്ടേ

ചിയാൻ വിക്രം നായകനായ തമിഴ് ചിത്രം അന്യൻറ്റെ ഹിന്ദി റീമേക്കിൽ നായകനായി റൺവീർ സിംങ്. 2005ൽ ശങ്കർ സംവിധാനം ചെയ്ത ചിത്രമാണ് അന്യൻ. ഇപ്പോഴിതാ 16 വർഷങ്ങൾക്ക് ശേഷം ചിത്രത്തിൻറ്റെ ഹിന്ദി റീമേക്ക് എത്തിയിരിക്കുകയാണ്. ശങ്കർ തന്നെയാണ് ചിത്രത്തിൻറ്റെ ഹിന്ദി പതിപ്പും ഒരുക്കുന്നത്. അന്യനായി ചിത്രത്തിൽ വേഷമിടുന്നത് റൺവീർ സിംങ് ആണെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു. ഇപ്പോഴിതാ സംവിധായകൻ ശങ്കറുമൊത്തുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ് താരം.

ചിത്രത്തിൽ നായികയായി വേഷമിടുന്നത് കിയാര അദ്വാനി ആണെന്നാണ് സൂചന. ലസ്റ്റ് സ്റ്റോറീസ്, കബീർ സിംങ്, ഗുഡ് ന്യൂസ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് കിയാര. തമിഴിൽ വിക്രത്തിൻറ്റെ നായികയായി എത്തിയത് സദ ആയിരുന്നു.ആരാധകർ വളരെ പ്രതീക്ഷയോടെ കാത്തിരുന്ന ഒരു ചിത്രം കൂടിയാണിത്. പെൻ സ്റ്റുഡിയോസിൻറ്റെ ബാനറിൽ ഡോ ജയന്തിലാൽ ഗാഡ നിർമ്മിക്കുന്ന സിനിമയിലെ മറ്റ് താരങ്ങളെപ്പറ്റിയുള്ള വിവരങ്ങളൊന്നും ഇതുവരെയും പുറത്ത് വിട്ടിട്ടില്ല.

സിനിമയുടെ ചിത്രീകരണം 2022 പകുതിയോടെ ആരംഭിക്കുമെന്നാണ് സൂചന. ചിത്രത്തിൽ അന്യൻ, തമ്പി, റെമോ എന്നിങ്ങനെ മൂന്ന് കഥാപാത്രങ്ങളെയാണ് വിക്രം അവതരിപ്പിച്ചത്. വിക്രത്തിന് പുറമേ സദ, പ്രകാശ് രാജ്, വിവേക്, നെടുമുടി വേണു, നാസർ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.

ദക്ഷിണേന്ത്യൻ ചലച്ചിത്രങ്ങളിൽ വെച്ച് വളരെ ചിലവേറിയ ഒരു സിനിമ ആയിരുന്നു അന്യൻ. തെലുങ്കിന് പുറമേ ഹിന്ദിയിലും അപരിചിത് എന്ന പേരിൽ ചിത്രം മൊഴിമാറ്റി പുറത്തിറക്കിയിരുന്നു. നാല് ഭാഷകളിൽ പുറത്തിറക്കിയ ചിത്രത്തിന് എട്ട് ഫിലിം ഫെയർ അവാർഡും ആറ് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും സ്പെഷ്യൽ ഇഫക്ടിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരവും ലഭിച്ചിരുന്നു.