അല്ലു അർജുൻ നായകനായി എത്തിയ പുഷ്പയുടെ രണ്ടാം ഭാഗത്തിനായി പ്രതിഫലം ഉയർത്തി നടി രശ്മിക മന്ദാന. ചിത്രത്തിൻറ്റെ ആദ്യഭാഗം വിജയിച്ചതിന് പിന്നാലെയാണ് താരം പ്രതിഫലം ഉയർത്തിയത്. ചിത്രത്തിൻറ്റെ ആദ്യ ഭാഗത്തിലെ അഭിനയത്തിന് രണ്ട് കോടിയാണ് രശ്മികയ്ക്ക് പ്രതിഫലമായി ലഭിച്ചത്. ഇപ്പോൾ രണ്ടാം ഭാഗത്തിന് വേണ്ടി താരം ആവശ്യപ്പെട്ടിരിക്കുന്ന പ്രതിഫലം മൂന്ന് കോടിയാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രശ്മികയുടെ ആവശ്യം ചിത്രത്തിൻറ്റെ നിർമ്മാതാക്കൾ അംഗീകരിച്ചു എന്നാണ് സൂചന.
എന്നാൽ ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക സ്ഥീതീകരണമൊന്നും ഇതുവരെയും ഉണ്ടായിട്ടില്ല. വാർത്തകൾ ശരിയാണെങ്കിൽ രശ്മികയുടെ കരിയറിലെ തന്നെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ചിത്രമാവും പുഷ്പ.ആര്യ, ആര്യ 2 എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം അല്ലു അർജുനും സംവിധായകൻ സുകുമാറും ഒരുമിച്ച ചിത്രമാണ് പുഷ്പ. തിയേറ്റർ റിലീസിന് ശേഷം ഒടിടിയിലും റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുക്കൊണ്ടിരിക്കുന്നത്. തെലുങ്കിന് പുറമേ മലയാളത്തിലും, ഹിന്ദിയിലും, കന്നഡയിലും, തമിഴിലും ചിത്രം റിലീസ് ചെയ്തിരുന്നു. അടുത്ത മാസം മുതൽ ചിത്രത്തിൻറ്റെ രണ്ടാം ഭാഗത്തിൻറ്റെ ഷൂട്ടിംങ് ആരംഭിക്കുമെന്നാണ് ചിത്രത്തിൻറ്റെ സംവിധായകൻ സുകുമാർ അറിയിച്ചിരിക്കുന്നത്. ഈ വർഷം അവസാനത്തോടെ ചിത്രം റിലീസ് ചെയ്യുമെന്നാണ് സൂചന.
മിഷൻ മജ്നു, ഗുഡ് ബൈ എന്നീ രണ്ട് ബോളിവുഡ് ചിത്രങ്ങളാണ് ഈ വർഷം റിലീസ് ചെയ്യാനിരിക്കുന്ന രശ്മികയുടെ രണ്ട് ചിത്രങ്ങൾ. ഗുഡ് ബൈയിൽ അമിതാഭ് ബച്ചനൊപ്പമാണ് രശ്മിക അഭിനയിക്കുന്നത്. മിഷൻ മജ്നുവിൽ സിദ്ധാർത്ഥ് മൽഹോത്രയാണ് നായകൻ. ഈ വർഷം മറ്റ് ചിത്രങ്ങളിലും രശ്മിക അഭിനയിക്കുന്നുണ്ടെന്നാണ് സൂചന.