എല്ലാവർക്കും ഏറ്റവും പ്രിയപ്പെട്ട അവതാരികയാണ് രഞ്ജിനി ഹരിദാസ്. സിനിമകളിലും രഞ്ജിനി ചില വേഷങ്ങൾ ചെയ്തിട്ടുണ്ട്. എൻട്രി എന്ന സിനിമയിൽ നായികയായും രഞ്ജിനി അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ രഞ്ജിനിയുടെ പുതിയ ലുക്കാണ് സോഷ്യൽ മീഡിയകളിൽ വൈറലായി കൊണ്ടിരിക്കുന്നത്. രഞ്ജിനി ഹരിദാസിൻറ്റെ ചിത്രങ്ങൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. എന്നാൽ തൻറ്റെ പുതിയ ഫോട്ടോ കൊണ്ട് എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ് രഞ്ജിനി. തല മൊട്ടയടിച്ച ഒരു ഫോട്ടോയാണ് രഞ്ജിനി പങ്കുവച്ചിരിക്കുന്നത്.
ഫോട്ടോ പങ്കുവയ്ക്കുന്നതിനു കുറച്ച് മുമ്പ് രഞ്ജിനി തൻറ്റെ ആരാധകരുമായി സംഭാഷണം നടത്തിയിരുന്നു. തൊട്ടുപിന്നാലെ ആണ് തല മൊട്ടയടിച്ചുകൊണ്ടുള്ള ചിത്രം പങ്കുവച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇത് സത്യമാണോ എന്ന സംശയത്തിലാണ് ആരാധകർ. എനിക്ക് അൽപം ബോറടിച്ചതായി തോന്നുന്നു എന്നാണ് രഞ്ജിനി ഫോട്ടോയൊടൊപ്പം എഴുതിയിരിക്കുന്നത്. എന്തായാലും രഞ്ജിനിയുടെ പുതിയ ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ആകുന്നത്. നിരവധി താരങ്ങളും ആരാധകരും ചിത്രത്തിനു താഴെ കമൻറ്റുമായി എത്തിയിട്ടുണ്ട്. ബോറടിച്ചാൽ ഇങ്ങനെയൊക്കെ ചെയ്യുമോ, ഏതെങ്കിലും ആപ്പ് ഉപയോഗിച്ചതാണോ എന്നൊക്കെയാണ് കമൻറ്റുകൾ. കൃഷ്ണ പ്രഭ, രാജ്കലേഷ്, ഗീതു മോഹൻദാസ്, രഞ്ജിനി ജോസ്, മണികൺഠൻ ആചാരി, രചന നാരായണൻകുട്ടി തുടങ്ങിയവരും ചിത്രത്തിന് കമൻറ്റുകളുമായി എത്തിയിട്ടുണ്ട്.
മലയാളത്തിലെ ഒരു സെലിബ്രിറ്റി അവതാരികയാണ് രഞ്ജിനി ഹരിദാസ്. നിരവധി സ്റ്റേജ് ഷോകളിലൂടെയും ടെലിവിഷൻ പ്രോഗ്രാമുകളിലൂടെയും രഞ്ജിനി ശ്രദ്ദേയ ആയിട്ടുണ്ട്. അവതാരികയായി രഞ്ജിനി മലയാളത്തിലേക്ക് കടന്നു വന്നിട്ട് ഏകദേശം ഒന്നര പതിറ്റാണ്ടായി. സാമൂഹിക പ്രശ്നങ്ങളിൽ തൻറ്റെ നിലപാടുകൾ തുറന്നു പറയാറുള്ള ഒരാളാണ് രഞ്ജിനി. മൃഗസംരക്ഷണ മേഖലയിലും സാമൂഹിക പ്രവർത്തനങ്ങളിലും രഞ്ജിനി ഭാഗമാകാറുണ്ട്. ബിഗ് ബോസ് മലയാളം സീസൺ വണ്ണിലെ മത്സരാർത്ഥി കൂടിയായിരുന്നു രഞ്ജിനി ഹരിദാസ്.