GENERAL NEWS

രമേശ് പിഷാരടിയുടെ ആദ്യ പ്രതിഫലം എത്ര ആണെന്ന് അറിയണ്ടേ

മിമിക്രി പരിപാടികളിലൂടെ സിനിമയിലേക്ക് കടന്നുവന്ന ആളാണ് രമേശ് പിഷാരടി. പിന്നീട് അവതാരകൻ, നിർമ്മാതാവ്, സംവിധായകൻ തുടങ്ങിയ മേഖലകളിലെല്ലാം പിഷാരടി തിളങ്ങി. സ്റ്റേജ് ഷോകളിലെ നിറസാന്നിദ്ധ്യമാണ് പിഷാരടി. എന്നാൽ ലോക്ക്ഡൌൺ മൂലം കലാകാരമ്മാരുടെ ജീവിതം ദുരതത്തിലായെന്നാണ് പിഷാരടി പറയുന്നത്. ലോകസംഗീത ദിനത്തിൽ മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പിഷാരടി ഇക്കാര്യങ്ങൾ പറഞ്ഞത്.

ഇന്ന് രക്ഷപെടും നാളെ രക്ഷപെടും എന്നാണ് എല്ലാ കലാകാരമ്മാരും വിചാരിക്കുന്നത്. ആ പ്രതീക്ഷ ഉള്ളതുകൊണ്ടാണ് കലാകാരമ്മാരായി തന്നെ തുടരാൻ അവരെ പ്രേരിപ്പിക്കുന്നത്. കലകൊണ്ട് മാത്രം ജീവിക്കാം എന്ന തീരുമാനം എടുക്കുന്നത്.തൻറ്റെ ആദ്യ പ്രതിഫലം 200 രൂപയായിരുന്നു എന്ന് പിഷാരടി പറഞ്ഞു. 200 രൂപ പ്രതിഫലത്തിനാണ് സ്റ്റേജ് ഷോകൾ ചെയ്തു തുടങ്ങുന്നത്. മിമിക്രിയെക്കാൾ കൂടുതൽ ചെയ്തിട്ടുള്ളത് ഗാനമേളക്കിടയിലെ വൺ മാൻ ഷോ ആണ്. ഈ പരിപാടികൾ കൊണ്ടാണ് കുഴപ്പമില്ലാതെ ജീവിച്ചുപോകുന്നത്. എന്നാൽ മഴക്കാലത്ത് പരിപാടികൾ കുറവാണ്. വരുമാനം പൂർണമായും നിലക്കും. പിന്നെ ഇന്നത്തെ പോലെ ലോണും ബാദ്ധ്യതകളും ഒന്നും ഇല്ലാത്തതുകൊണ്ട് കുഴപ്പമില്ലാതെ മുൻപോട്ടുപോകാം. പിന്നെ ഓണം ആകും. അപ്പോൾ പരിപാടികൾ കിട്ടും. അതുകൊണ്ട് ഡിസംബർ മാസം വരെ പിടിച്ചു നിൽക്കും. പിന്നീട് ഡിസംബർ ആകുന്നതോടെ ക്രിസ്തുമസ്, ന്യൂ ഇയർ പരിപാടികൾ ലഭിക്കും.

കലാകാരമ്മാർ മാത്രമല്ല എല്ലാവരും ഇപ്പോൾ ഈ കൊവിഡ് കാലത്ത് പ്രതിസന്ധിയിലാണ്. എല്ലാവർക്കും ജോലി നഷ്ടപ്പെട്ടു. ഇപ്പോൾ വേദികളിൽ പിന്നണിയിൽ നൃത്തം ചെയ്യുന്നവരുടെ ഒരു കൂട്ടായ്മയിൽ പങ്കെടുക്കാൻ പോവുകയാണ്. തീരെ ശ്രദ്ധ ലഭിക്കാതെ പോകുന്നവരാണ് ഇവർ. പാട്ടുകാർക്കും മിമിക്രികാർക്കും എല്ലാം കൂട്ടായ്മയുണ്ട്. എന്നാൽ ഇവർക്കുവേണ്ടി സംസാരിക്കാൻ ആരുമില്ല. കല കൊണ്ട് ജീവിക്കുന്നവർ അസംഘടിതരാണെന്നും പിഷാരടി പറഞ്ഞു.