Rajisha Vijayan New Tamil Movie : അടുത്ത തമിഴ് സിനിമയിൽ അഭിനയിക്കാനൊരുങ്ങി മലയാളത്തിൻറ്റെ പ്രിയപ്പെട്ട നടി രജീഷാ വിജയൻ. തമിഴിൽ ധനൂഷിനൊപ്പം കർണൻ എന്ന ചിത്രത്തിലൂടെയാണ് രജീഷാ കോളിവുഡിലേക്ക് പ്രവേശിച്ചത്. മാരി സെൽവരാജ് ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്.
സൂര്യ നായകനായെത്തുന്ന സിനിമയിലാണ് രജീഷ ഇപ്പോൾ ഒപ്പു വച്ചിരിക്കുന്നത്. കൂട്ടത്തിൽ ഒരുത്തൻ എന്ന സിനിമ സംവിധാനം ചെയ്ത റ്റി ജെ ജ്ഞാനവേൽ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സൂര്യയുടെ 2 ഡി എൻറ്റർടെയ്മൻറ്റ്സ് ആണ് ചിത്രം നിർമ്മിക്കാനൊരുങ്ങുനൊരുങ്ങുന്നത്.
കർണനിലെ അഭിനയത്തിനുശേഷം നിരവധി അവസരങ്ങളാണ് രജീഷയ്ക്ക് തമിഴിൽ നിന്നും ലഭിക്കുന്നത്. അനുരാഗ കരിക്കിൻ വെള്ളം, ലവ്, ഫൈനൽസ്, സ്റ്റാൻഡ് അപ്, ജൂൺ, ഖോ ഖോ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ദേയായ നടിയാണ് രജീഷ വിജയൻ. ഫഹദ് ഫാസിലിൻറ്റെ വരാനിരിക്കുന്ന ചിത്രമായ മലയൻകുഞ്ഞിലും രജീഷ പ്രധാന വേഷത്തിലെത്തുന്നുണ്ട്. പി എസ് മിത്രൻ സംവിധാനം ചെയ്യുന്ന തമിഴ് ആക്ഷൻ ചിത്രമായ സർദാറിൽ ആണ് രജീഷ ഇപ്പോൾ അഭിനയിക്കുന്നത്. കാർത്തിയാണ് ചിത്രത്തിൽ നായകനായെത്തുന്നത്. ഇരട്ടവേഷമാണ് കാർത്തി സിനിമയിൽ ചെയ്യുന്നത്. റാഷി ഖന്നയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിൻറ്റെ മോഷൻ പോസ്റ്റർ അടുത്തിടെ പുറത്തുവന്നിരുന്നു.
ചിത്രത്തിൽ സൂര്യ ഒരു അഭിഭാഷകൻറ്റെ വേഷത്തിലാണ് എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. ഒരു ആദിവാസി സമൂഹത്തിൻറ്റെ കഥയാണ് ചിത്രത്തിൽ പറയുന്നത്. അവർക്കുവേണ്ടി പൊരുതുകയും അവർക്ക് പിന്തുണ നൽകുകയും ചെയ്യുന്ന ഒരാളെയാണ് സൂര്യ സിനിമയിൽ അവതരിപ്പിക്കുന്നത്. ചിത്രത്തിൻറ്റെ പേര് ഇതുവരെയും തീരുമാനിച്ചിട്ടില്ല. കൊടൈക്കനാൽ ആണ് ചിത്രത്തിൻറ്റെ ഷൂട്ടിംഗ് നടക്കുന്നത്.
കൂടുതൽ സിനിമ വാർത്തകൾക്ക്