CINEMA NEWS

ഷാരൂഖ് ഖാൻ അന്നു തന്ന 300 രൂപ ഇപ്പോഴും എൻറ്റെ പേഴ്സിലുണ്ട്: പ്രിയാമണി

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് പ്രിയാമണി. കുറച്ചു സിനിമകൾ മാത്രമേ ചെയ്തിട്ടുള്ളു എങ്കിലും ചെയ്ത സിനിമകളെല്ലാം വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളത്തിൽ മാത്രമല്ല, തമിഴിലും കന്നടയിലും ബോളിവുഡിലും നിരവധി സിനിമകളുടെ ഭാഗമാവുകയും ചെയ്തു. പരുത്തിവീരൻ എന്ന തമിഴ് ചിത്രത്തിലൂടെ മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്കാരവും നേടി.
ഇപ്പോഴിതാ ബോളിവുഡ് ചിത്രമായ ചെന്നൈ എക്സ്പ്രസിൽ ഷാരൂഖ് ഖാനൊപ്പം അഭിനയിച്ചതിൻറ്റെ അനുഭവും പങ്കുവച്ചിരിക്കുകയാണ് താരം. സിനിമയിൽ ഒരു ഗാനരംഗത്തിൽ അതിഥി വേഷമായിട്ടാണ് പ്രിയാമണി എത്തിയിരുന്നത്.

ഷൂട്ടിംഗ് തുടങ്ങുന്നതിനു ഒരു ദിവസം മുൻപ് തന്നെ ഞാൻ സെറ്റിൽ എത്തിയിരുന്നു. അന്നാണ് ആദ്യമായി ഞാൻ അദ്ദേഹത്തെ നേരിൽ കാണുന്നത്. ആദ്യം ദിവസം മുതലേ തന്നെ എന്നെ അദ്ദേഹം വളരെ കംഫർട്ടബിളായി നിർത്തിയിരുന്നു. അന്നു മുതൽ ഷൂട്ടിംഗ് തീരുന്ന ദിവസം വരെയുള്ള അദ്ദേഹത്തിൻറ്റെ പെരുമാറ്റം എന്നെ വളരെയധികം ആകർഷിച്ചു. എന്നെ മാത്രമല്ല, സെറ്റിൽ എല്ലാവരെയും അദ്ദേഹം വളരെയധികം പരിപാലിച്ചു. അഞ്ച് രാത്രികൾ കൊണ്ടാണ് ആ ഗാനത്തിൻറ്റെ ചിത്രീകരണം പൂർത്തിയാക്കിയത്. ഷൂട്ടിംഗിൻറ്റെ ഇടവേളയിൽ ഞങ്ങൾ ഷാരൂഖ് ജിയുടെ ഐ പാഡിൽ കോൻ ബനേഗ കരോൺപതി കളിക്കുമായിരുന്നു.

അന്ന് അദ്ദേഹം നൽകിയ 300 രൂപ ഇപ്പോഴും എൻറ്റെ പേഴ്സിൽ ഉണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ താരങ്ങളിൽ ഒരാളാണ് ഷാരൂഖ് ജി. എന്നാൽ അദ്ദേഹം ആ കാര്യം ഒന്നും ഓർത്ത് അങ്ങനെ പെരുമാറാറില്ല. ഒരു സാധാരണക്കാരനായിട്ടാണ് അദ്ദേഹം പെരുമാറുന്നത്. അതുകൊണ്ടാണ് അദ്ദേഹത്തെ എല്ലാവരും ബാദുഷ എന്നു വിളിക്കുന്നത്. അദ്ദേഹത്തെ ഒരു നടൻ എന്നതിലുപരി ഒരു വ്യക്തിയായി കണ്ട് ആരാധിക്കാൻ ജനങ്ങൾക്ക് കഴിയുന്നത്.

ഫാമിലി മാൻ 2 വിൽ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുകയാണ് പ്രിയാമണി ഇപ്പോൾ. ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത സിരീസിനു മികച്ച പ്രതികരണമാണ് ലഭിച്ചത്. സാമന്ത അക്കിനേനി, മനോജ് വാജ്പേയ് എന്നിവരും സിരീസിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.