CINEMA NEWS

ചില സിനിമകൾ ചെയ്തുകൊണ്ടിരിക്കുമ്പോൾ സെറ്റിൽ നിന്ന് ഇറങ്ങിപ്പോയാലോ എന്നു തോന്നിയിട്ടുണ്ട് : പൃഥ്വിരാജ്.

ഇന്ന് മലയാള സിനിമയിൽ ഏറ്റവും തിരക്കേറിയ യുവ നടനാണ് പൃഥ്വിരാജ്. അഭിനേതാവ്, സംവിധായകൻ, നിർമ്മാതാവ്, ഗായകൻ തുടങ്ങി എല്ലാ മേഖലകളിലും തൻറ്റെ കഴിവു തെളിയിച്ച വ്യക്തി കൂടിയാണ് താരം. ഇന്ത്യയൊട്ടാകെ താരത്തിന് ആരാധകരുമുണ്ട്. മലയാള സിനിമക്കു പുറമേ നിരവധി ഹിന്ദി, തമിഴ്, തെലുങ്ക് ചിത്രങ്ങളിലും പൃഥ്വി അഭിനയിച്ചിട്ടുണ്ട്.

2002 ൽ സിനിമയിൽ എത്തിയ താരം ഇതിനോടകം നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സിനിമയിലേക്ക് വരണം എന്ന് ആഗ്രഹിച്ച് എത്തിയ ഒരാളല്ല പൃഥ്വിരാജ്. അപ്രതീക്ഷിതമായിട്ടാണ് പൃഥ്വി സിനിമയിൽ എത്തുന്നത്. എന്നാൽ ആഗ്രഹിച്ച് എത്തിയത് അല്ലാത്തതുകൊണ്ട് സിനിമയോട് ഇഷ്ടക്കുറവ് തോന്നിയിട്ടില്ല. മറിച്ച് ഇഷ്ടം കൂടിയതേ ഉള്ളൂ എന്നും പൃഥ്വി പറഞ്ഞിട്ടുണ്ട്.

ഒരു സിനിമയിലും ഇത്രയും മതി എന്നു കരുതി ചെയ്തിട്ടില്ല. എല്ലാ ചിത്രവും ഒരേ ആത്മാർത്ഥതയോടു കൂടി തന്നെയാണ് ചെയ്തിട്ടുള്ളത്. എന്നും പരമാവധി നൽകാൻ മാത്രമാണ് ശ്രമിച്ചിട്ടുള്ളത്. എന്നാൽ ചില സിനിമകൾ ചെയ്യുമ്പോൾ സെറ്റിൽ നിന്ന് ഇറങ്ങിപ്പോയാലോ എന്നു തോന്നിയിട്ടുണ്ട്. എന്നോട് പറഞ്ഞതുപോലെ ആയിരിക്കില്ല ചില ചിത്രങ്ങൾ ചെയ്യുന്നത് എന്ന് സെറ്റിൽ എത്തുമ്പോഴാണ് മനസ്സിലാകുന്നത്. അപ്പോൾ നിർത്തിപ്പോയാലോ എന്നു തോന്നും. എന്നാൽ തൻറ്റെ സിനിമകളുടെ വിജയമോ പരാജയമോ തന്നെ ബാധിക്കാറില്ലെന്നും പൃഥ്വി പറഞ്ഞു.

നടൻ എന്ന നിലയിലും സംവിധായകൻ എന്ന നിലയിലും വളരെയധികം തിരക്കിലാണ് താരം ഇപ്പോൾ. ലൂസിഫറിനു ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകളിലാണ്. കൂടാതെ കടുവ, ആടുജീവിതം, ജനഗണമന, ഗോൾഡ് തുടങ്ങി നിരവധി ചിത്രങ്ങൾ താരത്തിന് ഇനി പൂർത്തിയാക്കാനുമുണ്ട്.