പൃഥ്വിരാജിനെ നായകനാക്കി മനു വാര്യർ സംവിധാനം ചെയ്ത ചിത്രമാണ് കുരുതി. ചിത്രം ഓണം റിലീസായി ഓഗസ്റ്റ് 11 ന് എത്തും. ആമസോൺ പ്രൈമിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. കോഫി ബ്ലും എന്ന ബോളിവുഡ് ചിത്രത്തിനു ശേഷം മനു വാര്യർ സംവിധാനം ചെയ്യുന്ന ചിത്രമാണ് കുരുതി. മനു വാര്യർ സംവിധാനം ചെയ്യുന്ന ആദ്യ മലയാള ചിത്രം കൂടിയാണിത്. ഒരു സോഷ്യോ പൊളിറ്റിക്കൽ ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രമാണിത്. പൃഥ്വിരാജിനു പുറമേ റോഷൻ മാത്യൂ, ശ്രിന്ദ, ഷൈൻ ടോം ചാക്കോ, മാമുക്കോയ, മുരളി ഗോപി, നെൽസൺ, മണികണ്ഠൻ രാജൻ, സാഗർ സൂര്യ, നവാസ് വള്ളിക്കുന്ന് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
ഇപ്പോഴിതാ ചിത്രത്തിലെ മാമൂക്കോയയുടെ അഭിനയമികവിനെ പ്രശംസിക്കുന്ന നടൻ പൃഥിരാജിൻറ്റെ വാക്കുകകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. “ഷൂട്ടിനിടയിൽ ഞാൻ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഹാരിസിനോട് പറഞ്ഞു മാമുക്കോയ സാറിനെക്കുറിച്ചാണ് എനിക്ക് പേടി. ഇത്രയും ഫാസ്റ്റ് പേസിൽ ഷൂട്ട് ചെയ്യുമ്പോൾ അദ്ദേഹത്തിന് ക്ഷീണം വരുമോ വയ്യായ്ക വരുമോ എന്നൊക്കെയാണ്. പക്ഷേ ഞാൻ ഞെട്ടിപ്പോയത് ഹീ ഈസ് സോ ഷാർപ്പ്. അദ്ധേഹത്തിൻറ്റെ പ്രായം എന്താണെന്ന് എനിക്കറിയില്ല എന്തായാലും 75ന് മുകളിൽ ഉണ്ടാകുമെന്ന് ഞാൻ വിശ്വസിക്കുന്നു.
അദ്ധേഹം ഒരു ഡയലോഗ് മറന്നുപോവുന്നതോ ആക്ഷൻ കണ്ടിന്യൂവിറ്റി തെറ്റിക്കുന്നതോ എനിക്ക് ഓർമ്മയില്ല. എന്നെങ്കിലും ഒരു ദിവസം ക്ഷീണമുണ്ടെന്നോ നേരത്തെ പോയ്ക്കോട്ടേ എന്നോ ചോദിച്ചത് എനിക്കോർമ്മയില്ല. ക്ലൈമാക്സിലൊക്കെ നമ്മൾ എന്തൊക്കെയാണ് അദ്ധേഹത്തെ കൊണ്ട് ചെയ്യിപ്പിച്ചത്. അത്ഭുതപ്പെടുത്തി കളഞ്ഞു അദ്ധേഹം. എനിക്ക് അദ്ധേഹത്തിൽ കാണാൻ പറ്റിയത് ആ പാഷനാണ്. എത്രയോ വർഷങ്ങൾക്ക് ശേഷമാണ് എനിക്ക് ഇങ്ങനെ ഒരു വേഷം കിട്ടുന്നത് ഇത് ഞാൻ പൊളിക്കും എന്ന അദ്ധേഹത്തിൻറ്റെ എക്സൈറ്റ്മെൻറ്റ് ആണ്. അദ്ധേഹത്തിന് ഇനിയൊന്നും പ്രൂവ് ചെയ്യാനില്ല. എന്നിട്ടും കുട്ടികളെ പോലുള്ള ആ എക്സൈറ്റ്മെൻറ്റ് കണ്ടപ്പോൾ എനിക്ക് ഇഷ്ടം തോന്നി.” സൂപ്പർ പെർഫോമൻസാണ് ചിത്രത്തിലെന്നും പൃഥിരാജ് വ്യക്തമാക്കി.