CINEMA NEWS

‘പ്രകാശം പരത്തുന്ന പെൺകുട്ടി’യായി മീനാക്ഷി എത്തുന്നു | Prakasham Parathunna Penkutty

ടി പത്മനാഭൻറ്റെ പ്രശസ്തമായ ചെറുകഥ Prakasham Parathunna Penkutty സിനിമയാക്കാൻ ഒരുങ്ങി സംവിധായകൻ ജയരാജ്. മലയാള സാഹിത്യ ലോകത്ത് തൻറ്റേതായ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുള്ള എഴുത്തുകാരിൽ ഒരാളാണ് ടി പത്മനാഭൻ. അദ്ദേഹത്തിൻറ്റെ കൃതികളിൽ വളരെ ശ്രേദ്ധേയമായ ചെറുകഥയാണ് പ്രകാശം പരത്തുന്ന പെൺകുട്ടി. മലയാളത്തിൽ നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്ത ജയരാജ് ബാക്ക് പാക്കേഴ്സ് എന്ന സിനിമയ്ക്കുശേഷം സംവിധാനം ചെയ്യാൻ ഒരുങ്ങുന്ന ചിത്രമാണ് പ്രകാശം പരത്തുന്ന പെൺകുട്ടി.

ജയരാജ് തന്നെയാണ് ഈ വിവരം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരിക്കുന്നത്. ടി പത്മനാഭൻറ്റെ ഒപ്പം നിൽക്കുന്ന ചിത്രവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. പപ്പേട്ടൻറ്റെ കഥ ഞാൻ സിനിമയാക്കുന്നു എന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്. ചിത്രത്തിൽ ബാലതാരം മീനാക്ഷിയാണ് പ്രധാന വേഷത്തിലെത്തുന്നത്. നിരവധി സിനിമകളിലൂടെയും ഷോർട്ട് ഫിലിമുകളിലൂടെയും ശ്രദ്ധേയായ നടിയാണ് മീനാക്ഷി. ഇനി ‘പ്രകാശം പരത്തുന്ന പെൺകുട്ടി’ ആയാലോ എന്നാ…ഈ സങ്കടകാലത്ത് പ്രകാശം ഒന്ന് പരക്കെ പരന്നാ മതിയാരുന്നു എന്ന ക്യാപ്ഷനോടുകൂടി മീനാക്ഷിയും ചിത്രം പങ്കുവച്ചിട്ടിണ്ട്.

പ്രകാശം പരത്തുന്ന പെൺകുട്ടി എന്ന ചെറുകഥ ആധുനിക സമൂഹം അനുഭവിച്ചുകൊണ്ടിരിക്കുന്ന ചില പ്രശ്നങ്ങളിലേക്ക് വെളിച്ചം വീശുന്ന ഒന്നാണ്. വിഷാദ രോഗത്തിന് അടിമയായ ഒരു യുവാവ് തന്നെ സ്നേഹിക്കാനോ മനസ്സിലാക്കാനോ ആരുമില്ല എന്ന ചിന്തയിൽ ആത്മഹത്യ ചെയ്യാൻ തീരുമാനിക്കുന്നു. വിഷ കുപ്പിയും വാങ്ങി മരിക്കാൻ പോകുന്ന അയാൾ അവസാനമായി ഒരു സിനിമ കാണാൻ കയറുന്നു. അവിടെ വച്ച് അയാൾ പരിചയപ്പെടുന്ന ഒരു പെൺകുട്ടിയാണ് അയാൾക്ക് പ്രത്യാശ നൽകുന്നതും മരണമുഖത്തു നിന്നും അയാൾ തിരിച്ചുവരാൻ കാരണമാകുന്നതും പിന്നീടുള്ള അയാളുടെ ജീവിതം മാറ്റിമറിക്കുന്നതും.