CINEMA NEWS

ഏറ്റവും സുന്ദരനായ നായകനാണ് ദുൽഖർ. ദുൽഖറിനെ പ്രശംസിച്ച് പ്രഭാസ്.

ആരാധകർ ഏറെ കാത്തിരുന്ന ദുൽഖർ സൽമാൻ ചിത്രം സീതാ രാമം തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ദുൽഖർ സൽമാനെ കേന്ദ്ര കഥാപാത്രമാക്കി അന്താല രാക്ഷസി ഫെയിം ഹനു രാഘവപ്പുടി സംവിധാനം ചെയ്യുന്ന ചിത്രമാണ് സീതാ രാമം. ലഫ്റ്റനൻറ്റ് റാം എന്ന കഥാപാത്രത്തെ ആണ് ദുൽഖർ അവതരിപ്പിക്കുന്നത്. ഉത്തരേന്ത്യൻ സുന്ദരി മൃണാൽ താക്കൂർ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. സീത എന്ന കഥാപാത്രത്തെ ആണ് മൃണാൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

ചിത്രത്തിനു വേണ്ടി ഗംഭീര പ്രമോഷനാണ് ചിത്രത്തിൻറ്റെ അണിയറപ്രവർത്തകർ ഒരുക്കിയിരുന്നത്. പ്രഭാസ്, വിജയ് ദേവരകൊണ്ട എന്നിവരെല്ലാം ചിത്രത്തിൻറ്റെ പ്രമോഷനു വേണ്ടി എത്തിയിരുന്നു. ഹൈദരബാദിൽ വച്ചു നടന്ന ചടങ്ങിൽ പ്രഭാസിന് ചിത്രത്തിൻറ്റെ ആദ്യ ടിക്കറ്റും കൈമാറി. എന്നാൽ ചടങ്ങിനിടയിൽ ദുൽഖറിനെ പ്രശംസിച്ചുകൊണ്ട് പ്രഭാസ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

ഏറ്റവും സുന്ദരനായ നായകനാണ് ദുൽഖർ എന്നാണ് പ്രഭാസ് പറയുന്നത്. സിനിമയുടെ ട്രെയിലർ വളരെ മനോഹരമായിട്ടുണ്ട്. രാജ്യത്തെ ഏറ്റവും സുന്ദരനായ നായകമ്മാരിൽ ഒരാളാണ് ദുൽഖർ. അദ്ദേഹം ഒരു സൂപ്പർസ്റ്റാർ ആണ്. മഹാനടി ആണ് ദുൽഖറിൻറ്റെ ഏറ്റവും മികച്ച ചിത്രം. രശ്മികയുടെയും മൃണാൽ താക്കൂറിൻറ്റെയും പ്രകടനത്തെയും പ്രഭാസ് അഭിനന്ദിച്ചു.

ദുൽഖർ ആദ്യമായി ഒരു പട്ടാളക്കാരൻറ്റെ വേഷത്തിൽ എത്തുന്ന ചിത്രം കൂടിയാണിത്. സ്വപ്ന മൂവീസും വൈജയന്തി ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 1960 ൽ ജമ്മു കാശ്മീരിൽ നടന്ന ഒരു പ്രണയ കഥയാണ് ചിത്രം പറയുന്നത് രശ്മിക മന്ദാനയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മലയാളം, തെലുങ്ക്, തമിഴ് തുടങ്ങിയ ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്.