CINEMA NEWS

സണ്ണി വെയ്ൻ നായകനായി എത്തുന്ന പുതിയ ചിത്രം പിടികിട്ടാപ്പുള്ളി

നവാഗതനായ ജിഷ്ണു ശ്രീകണ്ഠൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പിടികിട്ടാപ്പുള്ളി. സണ്ണി വെയ്ൻ നായകനായി എത്തുന്ന ചിത്രത്തിൻറ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. ക്രൈം കോമഡി ജോണറിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ അഹാന കൃഷ്ണയാണ് നായികയായി എത്തുന്നത്. മേജർ രവി, മെറീന മൈക്കിൾ, അനൂപ് രമേശ്, ബൈജു സന്തോഷ്, സൈജു കുറുപ്പ്, ലാലു അലക്സ്, കൊച്ചു പ്രേമൻ, കണ്ണൻ പട്ടാമ്പി, ചെമ്പിൽ അശോകൻ, ശശി കലിംഗ, പ്രവീണ തുടങ്ങിയവരും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ആർകിടെക്ടർ ആയാണ് സണ്ണി വെയ്ൻ ചിത്രത്തിൽ വേഷമിടുന്നത്. ചിത്രം ഒടിടി പ്ലാറ്റ്ഫോമിലൂടെ ഉടൻ റിലീസിനെത്തുമെന്നാണ് സൂചന.

ആളുമാറി കിഡ്നാപ്പ് ചെയ്യപ്പെടുകയും പിന്നീട് അതിനെ തുടർന്ന് ഉണ്ടാകുന്ന സംഭവവികാസങ്ങളുമാണ് സിനിമയിൽ ആവിഷ്കരിച്ചിരിക്കുന്നത്. ശ്രീഗോകുലം മൂവിസിൻറ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രത്തിൻറ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സുമേഷ് വി റോബിനാണ്. ചിത്രത്തിൻറ്റെ ഛായാഗ്രഹണം അജോയ് സാമുവേൽ, സംഗീത സംവിധാനം പി എസ് ജയഹരി, ഗാനരചന വിനായ് ശശികുമാർ മനു മഞ്ജിത്ത്, എഡിറ്റിംങ് ബിബിൻ പോൾ സാമുവേൽ, കലസംവിധാനം ശ്രീകുമാർ കരിക്കൂട്ട്, മേക്കപ്പ് റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണൻ, ആക്ഷൻ ജോളി ബാസ്റ്റിൻ, സ്റ്റിൽസ് ജിയോ മുരളി, പരസ്യകല ഷിബിൻ സി ബാബു, വാർത്താപ്രചരണം എ എസ് ദിനേശ് എന്നിവർ നിർവ്വഹിക്കുന്നു.

ദർബേ ഗുജേ എന്ന ഹ്രസ്യ ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ജിഷ്ണു ശ്രീകണ്ഠൻ. ക്രൈം കോമഡി ജോണറിൽ ഒരുക്കിയ ഈ ചിത്രത്തിന് കേരള രാജ്യന്തര ഹ്രസ്യ ചലച്ചിത്രോത്സവത്തിൽ മികച്ച ഹ്രസ്യ ചിത്രത്തിനുള്ള പ്രത്യേക ജൂറി പരാമർശവും ലഭിച്ചിരുന്നു.