ഫ്ളവേഴ്സ് ചാനലിൻറ്റെ ഉപ്പും മുളകും എന്ന പരിപാടി പ്രേക്ഷകശ്രദ്ധ ഏറെ ആകർഷിച്ചിരുന്നു. അതിലെ ഓരോ കഥാപാത്രങ്ങളും തങ്ങളുടെ കുടുംബത്തിലെ ഒരു അംഗം പോലെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. അഞ്ചുവർഷമായി നടന്നുകൊണ്ടിരുന്ന ഉപ്പും മുളകും അപ്രതീക്ഷിതമായാണ്
നിർത്തിയത്. എങ്കിലും അതൊരു താൽക്കാലിക വിരാമം ആണെന്ന് എല്ലാവരും സമാധാനിച്ചു. എന്നാൽ ഇനി ഉപ്പും മുളകും ഉണ്ടാകില്ല എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. പ്രേക്ഷകർക്ക് വിരസത തോന്നുന്നു എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പരിപാടി നിർത്തി എന്ന വാർത്ത
പുറത്തു വിട്ടത്. ഇതോടെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ആരാധകർ നിരാശരായി.
പ്രേക്ഷകരെ പോലെതന്നെ ഉപ്പും മുളകിൽ അഭിനയിച്ചുകൊണ്ടിരുന്നവരും അതിൻറ്റെ പിന്നിൽ പ്രവർത്തിച്ചു കൊണ്ടിരുന്നവരും പരിപാടിയെ മിസ്സ് ചെയ്യുന്നുണ്ട്. തുറന്നു പറച്ചിലുമായി നിഷ സാരംഗ് രംഗത്തുവന്നു. ഉപ്പും മുളകിൻറ്റെ പഴയ എപ്പിസോഡുകൾ ടിവിയിൽ വരുന്നത് പോലും വെക്കാറില്ലായെന്നും അത് കാണുമ്പോൾ തനിക്ക് വലിയ സങ്കടം ആണെന്നും നിഷ പറഞ്ഞു.
കഴിഞ്ഞ അഞ്ചുവർഷം താൻ നീലുവായി ജീവിക്കുകയായിരുന്നുവെന്നും തൻറ്റെ ജീവൻറ്റെ തന്നെ ഒരു ഭാഗം നഷ്ടപ്പെട്ടതുപോലെ ആണ് ഇപ്പോൾ തോന്നുന്നത് എന്നും നിഷ പറഞ്ഞു. 5 വർഷം മുന്നേ ആണ് ഉപ്പും മുളകും ആരംഭിച്ചത്. ഒരു കുടുംബ പരമ്പരയാണിത്. അച്ഛനും അമ്മയും 5 മക്കളുമടങ്ങുന്ന കുടുംബം. ആ കുടുംബത്തിലെ രസകരമായ നിമിഷങ്ങളാണ് ഉപ്പും മുളകും . അച്ഛനായി എത്തിയത് ബിജു സോപാനം ആണ്. ബാലചന്ദ്രൻ തമ്പി എന്ന ബാലു കഥാപാത്രം മിക്ക വീടുകളിലെയും അച്ഛൻറ്റെ പ്രതിനിധിയായിരുന്നു. അമ്മയായ് എത്തിയത് നിഷാ സാരംഗ് ആണ് .
നീലിമ എന്ന നീലു ഓരോ അമ്മമാരുടെയും പ്രതീകമായിരുന്നു. മൂത്തമകനായ വിഷ്ണുവും, രണ്ടാമത്തെ മകളായ ലക്ഷ്മിയും ,മൂന്നാമത്തെ മകനായ കേശുവും , നാലാമത്തെ മകളായ ശിവാനിയും , ഇളയ മകളായ പാറുവും പ്രേക്ഷകരുടെ വീട്ടിലെ ഒരു അംഗമായിരുന്നു . വളരെ വൈകിയാണ് പാറു ഉപ്പും മുളകിലും വന്നതെങ്കിലും ഏറ്റവും പ്രേക്ഷക ശ്രദ്ധ നേടിയത് കുറുമ്പും കുസൃതിയും നിറഞ്ഞ പാറു ആയിരുന്നു. ഈയിടെ നൽകിയ അഭിമുഖത്തിൽ സീരിയൽ
നിർത്തിയ ശേഷമുള്ള നീലുവിൻറ്റെ ജീവിതത്തെപ്പറ്റി നിഷ പറഞ്ഞിരുന്നു. തൻറ്റെ അഭിനയ ജീവിതത്തിൽ ഇനി എത്ര കഥാപാത്രങ്ങൾ കിട്ടിയാലും എക്കാലത്തെയും മികച്ചത് നീലു ആണെന്ന് നിഷ പറഞ്ഞു .
ഒരു സ്ത്രീയുടെ ജീവിതത്തിലെ എല്ലാ പ്രധാനപ്പെട്ട ഘട്ടങ്ങളിലൂടെയും നീലുവിന് സഞ്ചരിക്കാൻ
പറ്റിയെന്ന് നിഷ പറഞ്ഞു. പാറുക്കുട്ടിയെ വല്ലാതെ മിസ്സ് ചെയ്യുന്നു എന്നും താരം പറഞ്ഞു. ഷോ അവസാനിച്ച ശേഷവും കഥാപാത്രമായി ജീവിക്കാൻ കഴിയുക എന്നത് ഒരു വലിയ ഭാഗ്യമാണ് . ഇപ്പോഴും ഉപ്പുംമുളകും ജനങ്ങളുടെ മനസ്സിൽ ഉണ്ട്. ഞങ്ങൾ ഇന്നും അവരുടെ കുടുംബത്തിലെ
അംഗങ്ങളാണ്. അതിൽ വളരെ സന്തോഷം ഉണ്ടെന്നും താരം പറഞ്ഞു. തുടർന്നുള്ള ഓരോ കഥാപാത്രത്തിലും, വേദിയിലും പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ചു താരം. ഇതുവരെ പിന്തുണച്ച എല്ലാവർക്കും നന്ദി പറയുകയും ചെയ്തു