ബോളിവുഡിൻറ്റെ സൂപ്പർ താരമാണ് ഷാരൂഖ് ഖാൻ. സിനിമയി എത്തിയിട്ട് 29 വർഷങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണ് ഷാരൂഖ് ഇപ്പോൾ. 2018 ൽ പുറത്തിറങ്ങിയ സീറോ ആയിരുന്നു ഷാരൂഖിൻറ്റെ ഏറ്റവും ഒടുവിൽ റിലീസായ ചിത്രം. എന്നാൽ ചിത്രം പരാജയപ്പെട്ടതോടെ ഒരു ഇടവേളയിലായിരുന്നു താരം. സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന പഠാൻ ആണ് ഷാരൂഖിൻറ്റെ പുതിയ ചിത്രം. ദീപിക പദുക്കോൺ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. മറ്റു നിരവധി ചിത്രങ്ങളും ഷാരൂഖിൻറ്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.
അത്തരത്തിൽ ആളുകൾ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് ആറ്റ്ലിയുടെ സംവിധാനത്തിൽ ഷാരൂഖ് നായകനായി എത്തുന്ന ചിത്രം. അറ്റ്ലിയുടെ ആദ്യ ഹിന്ദി ചിത്രം കൂടിയാണ് ഇത്. തെന്നിന്ത്യയുടെ സൂപ്പർതാരം നയൻതാര ആണ് ചിത്രത്തിലെ നായിക എന്നായിരുന്നു പുറത്തുവന്ന മറ്റൊരു റിപ്പോർട്ട്.
എന്നാൽ ഈ വാർത്തകൾ സത്യമാണെന്ന് സ്ഥിതീകരിച്ചിരിക്കുകയാണ് പിങ്ക് വില്ല. ആറ്റലിയും ഷാരൂഖും നയൻതാരയുമായി ചിത്രത്തെ പറ്റി സംസാരിച്ചുവെന്നും നയൻതാര സമ്മതം അറിയിച്ചു എന്നാണ് റിപ്പോർട്ടുകൾ. ചിത്രം ഒരു ആക്ഷൻ ത്രില്ലറായിരിക്കും. ചിത്രത്തിനു വേണ്ടിയുള്ള കരാറുകളിൽ ഒപ്പിട്ടതായാണ് റിപ്പോർട്ടുകൾ.
തമിഴിൽ വിജയിയെ നായകനാക്കി ഹിറ്റുകൾ സമ്മാനിച്ച വ്യക്തിയാണ് അറ്റ്ലി. അതുകൊണ്ട് തന്നെ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ബോളിവുഡിലെയും തെന്നിന്ത്യയിലെയും രണ്ട് വലിയ താരങ്ങൾ ഒരുമിക്കുന്നതു കൊണ്ടുതന്നെ വളരെ വലിയ പ്രതീക്ഷയാണ് ചിത്രത്തിന്. ആക്ഷൻ ചിത്രമായതു കൊണ്ട് വളരെ കാത്തിരിപ്പിലാണ് ഷാരൂഖിൻറ്റെ ആരാധകർ. കാരണം ഷാരൂഖിൻറ്റെ ആക്ഷൻ ചിത്രങ്ങൾ ഇറങ്ങിയിട്ട് ഏറെ നാളായി എന്നതു തന്നെ. ഷാരൂഖിൻറ്രെ റെഡ് ചില്ലീസ് ആയിരിക്കും ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൽ ഷാരൂഖ് ഇരട്ട വേഷത്തിലാണെന്നും റിപ്പോർട്ടുകൾ ഉണ്ട്.പഠാൻ എന്ന ചിത്രത്തിൻറ്റെ ചിത്രീകരണത്തിനു ശേഷം അറ്റ്ലി ചിത്രം ആരംഭിക്കുന്നതാണ്.