CINEMA NEWS

‘ലേഡി സൂപ്പർസ്റ്റാർ 75’ നയൻതാരയുടെ 75-ാം ചിത്രം പ്രഖ്യാപിച്ചു

ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടെ പുതിയ ചിത്രം പ്രഖ്യാപിച്ചു. നയൻതാരയുടെ 75-ാം ചിത്രമാണ് ഇത്. സീ സ്റ്റുഡിയോസ് ആണ് ചിത്രം നിർമ്മിക്കുന്നത്. സീ സ്റ്റുഡിയോസിൻറ്റെ യൂട്യൂബ് ചാനൽ വഴിയാണ് ചിത്രത്തിൻറ്റെ പ്രഖ്യാപനവും നടത്തിയത്.

ഷങ്കറിൻറ്റെ സഹ സംവിധായകനായിരുന്ന നീലേഷ് കൃഷ്ണ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിലേഷ് കൃഷ്ണ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. നീലേഷ് തന്നെ ആണ് ചിത്രത്തിൻറ്റെ തിരക്കഥ ഒരുക്കുന്നതും. ലേഡി സൂപ്പർസ്റ്റാർ 75 എന്നാണ് ചിത്രത്തിനു താത്ക്കാലികമായി പേരിട്ടിരിക്കുന്നത്.

ജയ്, സത്യരാജ്, റെഡിൻ കിംഗ്ല്സി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഇതുവരെയും പുറത്തുവിട്ടിട്ടില്ല. ദിനേഷ് കൃഷ്ണൻ ആണ് ചിത്രത്തിൻറ്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. എഡിറ്റിംഗ് – പ്രവീൺ ആൻറ്റണി. കലാസംവിധാനം – ജാക്കി. ചിത്രത്തിൻറ്റെ പൂജ കഴിഞ്ഞു.
വിവാഹത്തിനു ശേഷം വീണ്ടും സിനിമ തിരക്കുകളിലേക്ക് തിരിച്ചുവരാൻ ഒരുങ്ങുകയാണ് താരം. ചിത്രത്തിൻറ്റെ ഷൂട്ടിംഗ് ഉടൻ തന്നെ ആരംഭിക്കുമെന്നാണ് ചിത്രത്തിൻറ്റെ അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. ഷാരൂഖ് ഖാൻ – അറ്റ്ലി ചിത്രത്തിൽ ആണ് നയൻതാര ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ജവാൻ എന്നാണ് ചിത്രത്തിനു പേരിട്ടിരിക്കുന്നത്. ആറ്റ്ലിയടെയും നയൻതാരയുടെയും ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണിത്.

ഹിന്ദിക്കു പുറമേ, തമിഴ്, കന്നഡ, തെലുങ്ക്, മലയാളം തുടങ്ങിയ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. റെഡ് ചില്ലീസ് എൻറ്റർടെയ്മൻറ്റ്സിൻറ്റെ ബാനറിൽ ഗൌരി ഖാൻ ആണ് ചിത്രം നിർമ്മിക്കുന്നത്. മലയാളത്തിൽ പൃഥ്വിരാജ് നായകനായി എത്തുന്ന ഗോൾഡ് ആണ് നയൻതാരയുടം ഇനി പുറത്തിറങ്ങാനുള്ള മറ്റൊരു ചിത്രം. അൽഫോൺസ് പുത്രൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.