CINEMA NEWS

‘റാമി’ൻറ്റെ സീതയാകാൻ മൃണാൽ താക്കൂർ

ദുൽഖർ സൽമാനെ കേന്ദ്ര കഥാപാത്രമാക്കി അന്താല രാക്ഷസി ഫെയിം ഹനു രാഘവപ്പുടി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായികയെ പ്രഖ്യാപിച്ചു. ഉത്തരേന്ത്യൻ സുന്ദരി മൃണാൽ താക്കൂർ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. സീത എന്ന കഥാപാത്രത്തെ ആണ് മൃണാൽ ചിത്രത്തിൽ അവതരിപ്പിക്കുക. ലഫ്റ്റനൻറ്റ് റാം എന്ന കഥാപാത്രത്തെ ആണ് ദുൽഖർ അവതരിപ്പിക്കുന്നത്. പ്രൊഡക്ഷൻ നമ്പർ സെവൻ എന്നാണ് ചിത്രത്തിനു താത്ക്കാലികമായി പേരിട്ടിരിക്കുന്നത്.

മൃണാലിൻറ്റെ ജന്മദിനത്തോട് അനുബന്ധിച്ചാണ് ചിത്രത്തിൻറ്റെ ക്യാരക്ടർ പോസ്റ്റർ പുറത്തിറക്കിയത്. ദുൽഖർ ആദ്യമായി ഒരു പട്ടാളക്കാരൻറ്റെ വേഷത്തിൽ എത്തുന്ന ചിത്രം കൂടിയാണിത്. കഴിഞ്ഞ വർഷം ദുൽഖറിൻറ്റെ പിറന്നാൾ ദിനത്തിലാണ് ചിത്രത്തിൻറ്റെ ആദ്യ പോസ്റ്റർ പുറത്തിറക്കിയത്. ദുൽഖറിൻറ്റെ പിറന്നാൾ ദിനത്തിൽ ചിത്രത്തിലെ വിവിധ സീനുകൾ കോർത്തിണക്കി അണിയറപ്രവർത്തകർ ദുൽഖറിനു ആശംസകൾ നേർന്നിരുന്നു.
കാശ്മീരിൽ വച്ച് ചിത്രത്തിൻറ്റെ ഭൂരിഭാഗം ചിത്രീകരണവും പൂർത്തിയാക്കിയതായി അണിയറപ്രവർത്തകർ അറിയിച്ചു. സ്വപ്ന മൂവീസും വൈജയന്തി ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മഹാനടി എന്ന ചിത്രത്തിനു ശേഷം ദുൽഖറും വൈജയന്തി ഫിലിംസും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ദുൽഖറിൻറ്റെ ആദ്യ തെലുങ്ക് ചിത്രമായിരുന്ന മഹാനടി.

1960 ൽ ജമ്മു കാശ്മീരിൽ നടന്ന ഒരു പ്രണയ കഥയാണ് ചിത്രം പറയുന്നത്. ഒരു ഹിസ്റ്റോറിക്കൽ ഫിക്ഷനും പ്രണയവുമാണ് ചിത്രത്തിൻറ്റെ പ്രമേയം എന്നും ദുൽഖറിനു വേണ്ടി തന്നെ എഴുതിയ കഥാപാത്രമാണ് ഇതെന്നും മറ്റൊരു നടനെയും താൻ ഈ സിനിമയ്ക്കു വേണ്ടി ആലോചിച്ചിട്ടില്ല എന്നും സംവിധായകൻ ഹനു രാഘവപ്പുടി മുമ്പു പറഞ്ഞിരുന്നു.
മലയാളം, തെലുങ്ക്, തമിഴ് എന്നീ മുന്നു ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. പി എസ് വിനോദ് ആണ് ചിത്രത്തിൻറ്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. വിശാൽ ചന്ദ്രശേഖർ ആണ് സംഗീതം.

Tag : Mollywood Online