CINEMA NEWS

മോഹൻലാലും മഹേഷ് ബാബുവും ഒന്നിക്കുന്നു. ത്രിവിക്രം ശ്രീനിവാസ് ചിത്രത്തിന് ആരംഭമായി.

ത്രിവിക്രം ശ്രീനിവാസ് ചിത്രത്തിൽ മഹേഷ് ബാബു വീണ്ടും നായകനാകുന്നു എന്ന വാർത്ത ഏറെ സന്തോഷത്തോടെയാണ് തെന്നിന്ത്യൻ സിനിമ പ്രേമികൾ ഏറ്റെടുത്തത്. എന്നാൽ ഇപ്പോഴിതാ ചിത്രത്തിൽ നടൻ മോഹൻലാലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്ന വാർത്തകളാണ് പുറത്തു വരുന്നത്.

ഈ മാസം ആദ്യം ആയിരുന്നു ചിത്രത്തിൻറ്റെ പൂജ നടന്നത്. എസ്എസ്എംബി 28 എന്നാണ് ചിത്രത്തിന് ഇപ്പോൾ താത്ക്കാലികമായി പേരിട്ടിരിക്കുന്നത്. എന്നാൽ ചിത്രത്തിൽ മോഹൻലാൽ ഒരു പ്രധാന വേഷത്തിൽ എത്തിയേക്കും എന്നാണ് പിങ്ക് വില്ല റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ ഇതു സംബന്ധിച്ച് ഔദ്യോഗിക സ്ഥിതീകരണങ്ങളൊന്നും തന്നെ വന്നിട്ടില്ല.
ത്രിവിക്രം ശ്രീനിവാസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൻറ്റെ പ്രമേയം സംബന്ധിച്ച സൂചനകളൊന്നും പുറത്തുവന്നിട്ടില്ല. പൂജ ഹെഗ്ഡെ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. അടുത്ത മാസം ഏപ്രിലിനാണ് ചിത്രത്തിൻറ്റെ ഷൂട്ടിംഗ് ആരംഭിക്കുന്നത്.

2005 ൽ പുറത്തിറങ്ങിയ അതഡു എന്ന ചിത്രത്തിലാണ് മഹേഷ് ബാബു ആദ്യമായി ത്രിവിക്രം ശ്രീനിവാസൻറ്റെ ചിത്രത്തിൽ നായകനാകുന്നത്. പിന്നീട് ഖലേജ എന്ന ആക്ഷൻ കോമഡി ചിത്രത്തിലും നായകനായി അഭിനയിച്ചു. ഇരു ചിത്രങ്ങളും വലിയ വിജയമാകുകയും ചെയ്തിരുന്നു.
പൃഥ്വിരാജ് – മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ ബ്രോ ഡാഡിയാണ് മോഹൻലാലിൻറ്റെ ഏറ്റവും ഒടുവിൽ റിലീസായ മലയാള ചിത്രം. അച്ഛൻ മകൻ വേഷത്തിൽ ഇരുവരും എത്തിയ ചിത്രം വലിയ വിജയം നേടിയിരുന്നു. അതേസമയം നെയ്യാറ്റിൻകര ഗോപൻറ്റെ ആറാട്ട് ആണ് മോഹൻലാലിൻറ്റെ ഇനി റിലീസിനൊരുങ്ങുന്ന അടുത്ത ചിത്രം. ബി ഉണ്ണികൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം ഈ മാസം 18 ന് ആണ് റിലീസ് ചെയ്യുന്നത്.