CINEMA NEWS

ഭർത്താവ് അശ്വിൻറ്റെ സ്വഭാവങ്ങൾ വെളിപ്പെടുത്തി മിയ | Miya About Husband Aswin

അൽഫോൻസാമ്മ എന്ന പരമ്പരയിലൂടെ ടെലിവിഷനിൽ പ്രത്യക്ഷപ്പെട്ട്‌ തുടങ്ങിയ മിയ ജോർജ് പിന്നീട്‌ പല സിനിമകളിലൂടെയും മലയാളികളുടെ പ്രീതി നേടി. ചേട്ടായീസ്, വിശുദ്ധൻ, പാവാട, തുടങ്ങി നിരവധി ചിത്രങ്ങളിൽ മിയ നായികയായി തിളങ്ങി. ജിമി എന്നാണ് മിയയുടെ യഥാർത്ഥ പേര്. ലോക്‌ഡൗൺ സമയത്തായിരുന്നു മിയയുടെ വിവാഹം. ആർഭാടങ്ങളും ആഘോഷങ്ങളും ഇല്ലാതെ വളരെ ചുരുങ്ങിയ വിവാഹം ആയിരുന്നു. അശ്വിൻ ഫിലിപ്പാണ് ഭർത്താവ്. കൊച്ചിയിൽ ആണ് താമസം. ബിസിനസ് ചെയ്യുന്നു.

കല്ല്യാണ ശേഷം യാത്രകൾ പോകാൻ പറ്റാത്തതിൻറ്റെ സങ്കടം ഇരുവർക്കുമുണ്ട്. ജിമി എന്നാണ്‌ മിയയെ അശ്വിൻ വിളിക്കുന്നത്. അപ്പു എന്നാണ് മിയ അശ്വിനെ വിളിക്കുന്നത്. അശ്വിൻ ആരെയും ആശ്രയിക്കാതെ സ്വന്തമായി കാര്യങ്ങൾ എല്ലാം ചെയ്യുന്ന ആളാണെന്നാണ് മിയ പറയുന്നത്. ആരെയും ഉറക്കത്തിൽ ശല്യപ്പെടുത്താത്ത, ആരുടെയും സ്വാതന്ത്ര്യത്തിൽ ഇടപെടാത്ത ഒരാളാണ് അശ്വിൻ എന്ന് നടി തുറന്ന് പറഞ്ഞു. അശ്വിനാകട്ടെ മിയയിൽ ഏറ്റവും ഇഷ്‌ടമുളളത് മിയയുടെ സംസാരമാണ്. മിയ പാചകത്തിൽ മോശമാണെന്നും അശ്വിൻ വെളിപ്പെടുത്തി. അടുത്തിടെയാണ് ഇരുവരും പുതിയ വീട്ടിലേക്ക് താമസം മാറിയത്. കൂടാതെ , ഡ്രൈവിഗ്‌ ലൈസൻസാണ്‌ മിയയുടെ ഇഷ്ടസിനിമയെന്നും അശ്വിൻ പറഞ്ഞു.

അടുത്തിടെ ഫ്ളേവേഴ്സ് ടിവിയുടെ സ്റ്റാർ മാജിക് എന്ന പ്രോഗ്രാമിൽ പങ്കെടുത്തപ്പോഴാണ് ഇരുവരും ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. സ്റ്റാർ മാജിക്കിൽ രണ്ടുപേരും ചേർന്ന് ഒരു പ്രണയഗാനത്തിന് ചുവട് വയ്ക്കുകയും ചെയ്തു.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത് മിയ അമ്മയാകാൻ പോകുന്നു എന്ന വാർത്തയാണ്. നടനും അവതാരകനുമായ ഗോവിന്ദ് പത്മസൂര്യയുടെ ഒരു അഭിമുഖത്തിലൂടെയാണ് ആരാധകർക്ക് ഇങ്ങനെ ഒരു സംശയം തോന്നിയത്. എന്നാൽ ഇതിനെ കുറിച്ച് ഒരു വാർത്തയും നടിയും കുടുംബവും പുറത്ത് വിട്ടിട്ടില്ല.