CINEMA NEWS

‘ മിന്നൽ മുരളി ‘ ഒടിടി റിലീസ് തന്നെ. ഔദ്യോഗിക പ്രഖ്യാപനവുമായി നെറ്റ്ഫ്ളിക്സ്.

ടൊവീനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം മിന്നൽ മുരളി ഒടിടി റിലീസ് തന്നെ. നെറ്റ്ഫ്ലിക്സിലൂടെ ആണ് ചിത്രം റിലീസ് ചെയ്യുന്നത്. ഇന്ന് വളരെ പ്രധാനപ്പെട്ട ഒരു പ്രഖ്യാപനം ഉണ്ടാകുമെന്ന് നെറ്റ്ഫ്ലിക്സ് ഇന്നലെ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. എന്നാൽ ചിത്രത്തിൻറ്റെ പേരൊ മറ്റു വിവരങ്ങളോ പറഞ്ഞിരുന്നില്ല. എന്നാൽ പലരും ഇത് ടൊവീനോയുടെ ചിത്രത്തെ കുറിച്ചാണെന്ന് അഭിപ്രായപ്പെട്ടിരുന്നു.
ചിത്രം ഡയറക്ട് ഒടിടി റിലീസ് ആയിരിക്കുമെന്നാണ് നെറ്റ്ഫ്ലിക്സ് അറിയിച്ചിരിക്കുന്നത്. തിയേറ്ററിൽ റിലീസ് ചെയ്തതിനു ശേഷമാകും നെറ്റ്ഫ്ലിക്സിൽ ചിത്രം എത്തുക എന്നാണ് ആദ്യം റിപ്പോർട്ടുകൾ വന്നിരുന്നത്. എന്നാൽ ചിത്രം ഉടൻ എത്തുമെന്ന് അല്ലാതെ റിലീസ് തീയതി അറിയിച്ചിട്ടില്ല.
സൂപ്പർഹിറ്റ് ചിത്രം ഗോദയ്ക്കു ശേഷം ടൊവീനോയും ബേസിൽ ജോസഫും ഒരുമിക്കുന്ന ചിത്രം കൂടിയാണ് മിന്നൽ മുരളി. ടൊവീനോയുടെ കരിയറിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രം കൂടിയാണിത്. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിൻറ്റെ ബാനറിൽ സോഫിയ പോൾ ആണ് ചിത്രം നിർമ്മിക്കുന്നത്. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ തുടങ്ങിയ ഭാഷകളിലും ചിത്രം എത്തുന്നുണ്ട്. മിസ്റ്റർ മുരളി എന്നാണ് ഹിന്ദിയിൽ ചിത്രത്തിനു പേരിട്ടിരിക്കുന്നത്. തെലുങ്കിൽ മെരുപ്പ് മുരളിയെന്നും കന്നഡയിൽ മിഞ്ചു മുരളിയെന്നും ആണ്.
ടൊവിനോയ്ക്കു പുറമേ അജു വർഗീസ്, ഹരിശ്രീ അശോകൻ, ബൈജു, ഫെമിന ജോർജ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യൂ എന്നിവരാണ് ചിത്രത്തിൻറ്റെ രചന നിർവഹിക്കുന്നത്. ഷാൻ റഹ്മാൻ ആണ് ചിത്രത്തിൻറ്റെ സംഗീത സംവിധാനം. ബാഹുബലി, സുൽത്താൻ തുടങ്ങിയ ചിത്രങ്ങൾക്ക് സംഘട്ടനങ്ങൾ ഒരുക്കിയ വ്ളാഡ് റിംബർഗാണ്