CINEMA NEWS

കൃതി സനോൺ നായികയായെത്തിയ ബോളിവുഡ് ചിത്രം ‘മിമി’ മലയാളത്തിലേക്ക്, നായികയാകാൻ കീർത്തി സുരേഷ്.

കൃതി സനോൺ, പങ്കജ് ത്രിപാഠി, സായ് തഹംങ്കർ തുടങ്ങിയവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലക്ഷ്മൺ ഉഠേക്കർ സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം മിമി റീമേക്കിന് ഒരുങ്ങുന്നു. തമിഴ്, തെലുങ്ക്, മലയാളം എന്നീ മൂന്നു ഭാഷകളിലേക്കാകും ചിത്രം റീമേക്ക് ചെയ്യുക. കീർത്തി സുരേഷ് ആണ് ചിത്രത്തിൽ നായികയായി എത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ.
കീർത്തി സുരേഷുമായി സിനിമയുടെ നിർമ്മാതാക്കൾ ചർച്ച നടത്തിയതായാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അടുത്തിടെ ഒടിടിയിൽ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. മൂന്നു ഭാഷകളിലുമായി ഒരുമിച്ചാകും ചിത്രം നിർമ്മിക്കുന്നത് എന്നാണ് സൂചന. ജിയോ സ്റ്റുഡിയോസ് ആണ് ചിത്രം നിർമ്മിക്കാനൊരുങ്ങുന്നത്.
‘മാല ആയ് വായ്ച്ചി’ എന്ന മറാത്തി ചിത്രത്തിൻറ്റെ റീമേക്ക് ആയിരുന്നു മിമി. വിദേശ ദമ്പതിക്കൾക്കായി വാടക ഗർഭപാത്രത്തിലൂടെ അമ്മയാകുന്ന മിമി എന്ന ഒരു പെൺകുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കിയായിരുന്നു ചിത്രം ഒരുക്കിയിരുന്നത്. തമിഴ്, തെലുങ്ക്, മലയാളം തുടങ്ങി മൂന്നു ഭാഷകളും പരിചയമുള്ള ഒരു നടിയെ തേടിയ നിർമ്മാതാക്കൾ കീർത്തിയിലേക്ക് എത്തുകയായിരുന്നു.
നിലവിൽ മലയാളത്തിലും തമിഴിലും തെലുങ്കിലും വളരെ ശ്രദ്ധേയായ ഒരു നടിയാണ് കീർത്തി സുരേഷ്. 2002 ൽ കുബേരൻ എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് കീർത്തി സിനിമയിലേക്കു കടന്നുവരുന്നത്. പിന്നീട് 2013 ൽ പ്രിയദർശൻ സംവിധാനം ചെയ്ത ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെ ആണ് കീർത്തി നായികയായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് കീർത്തി തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിലെ ചിത്രത്തിലൂടെയാണ് കൂടുതൽ ശ്രദ്ധേയാകുന്നത്. തെന്നിന്ത്യയിലെ മുൻ നിര നായികമാരിൽ ഒരാളു തന്നെയാണ് കീർത്തി ഇന്ന്.
നിലവിൽ മലയാളത്തിൽ മരക്കാർ അറബിക്കടലിൻറ്റെ സിംഹം, വാശി തമിഴിൽ സാനി കൈധം, അണ്ണാത്തെ തെലുങ്കിൽ ഗുഡ് ലക്ക് സഖി, ബോല ശങ്കർ, സർക്കാറു വാരി പട്ട തുടങ്ങി നിരവധി ചിത്രങ്ങൾ ആണ് താരത്തിൻറ്റേതായി ഇറങ്ങാനിരിക്കുന്നത്.