GENERAL NEWS

മുപ്പത്തൊന്ന് വയസ്സ് വരെ ഞാൻ കാത്തിരുന്നു. ഇനി കല്യാണം കഴിക്കുന്നത് നല്ലൊരാളെയാവണം; വിവാഹത്തെക്കുറിച്ച് നടി മീര നന്ദൻ

മലയാളികൾക്ക് ഏറേ പ്രിയപ്പെട്ട നായികമാരിൽ ഒരാളാണ് മീര നന്ദൻ. ലാൽ ജോസ് സംവിധാനം ചെയ്ത മുല്ല എന്ന ചിത്രത്തിലൂടെ ദിലീപിൻറ്റെ നായികയായാണ് മീര നന്ദൻ തൻറ്റെ അഭിനയ ജീവിതം ആരംഭിച്ചത്. പിന്നീട് സീസിയേഴ്സ്, മൈലാഞ്ചി മൊഞ്ചുള്ള വീട്, സ്വപ്ന സഞ്ചാരി, എൽസമ്മ എന്ന ആൺകുട്ടി, കടൽ കടന്നൊരു മാത്തുക്കുട്ടി തുടങ്ങീ നിരവധി സിനിമകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. എന്നാൽ ഇപ്പോൾ അഭിനയത്തിൽ നിന്നും മാറി ദുബായിൽ റേഡിയോ ജോക്കിയായി വർക്ക് ചെയ്യുകയാണ് മീര. സിനിമയിൽ നിന്നും മാറിയെങ്കിലും മീരയുടെ ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ എപ്പോഴും ശ്രദ്ധ നേടാറുണ്ട്.

ഇപ്പോഴിതാ മീര നന്ദൻറ്റെ വിവാഹം എപ്പോഴാണ് എന്ന ആരാധകരുടെ ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം. ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് മീര വിവാഹത്തെക്കുറിച്ച് പ്രതികരിച്ചിരിക്കുന്നത്. “കല്യാണമൊക്കെ സമയമാവുമ്പോൾ നടക്കും. ഇനിയും സമയമുണ്ടല്ലോ. ഒരുപാട് പേർ ഇതേ ചോദ്യവുമായി എത്താറുണ്ട്. അച്ഛനും അമ്മയും നാട്ടിൽ ഉള്ളതുക്കൊണ്ട് അവരുടെ കാര്യം ഓർക്കുമ്പോഴാണ് എനിക്ക് പാവം തോന്നുന്നത്. അവർ എവിടെ പോയാലും ഈ ചോദ്യമാണ് അഭിമുഖികരിക്കേണ്ടി വരുന്നത്. അതോർക്കുമ്പോൾ വിഷമം തോന്നാറുണ്ട്.

മുപ്പത്തൊന്ന് വയസ്സ് വരെ ഞാൻ കാത്തിരുന്നു. ഇനി കല്യാണം കഴിക്കുമ്പോൾ നല്ലൊരാളും മനസ്സിന് ഓകെ ആണെന്ന് തോന്നുന്ന ഒരാൾ തന്നെ ആവണമെന്നുമാണ് ആഗ്രഹം. ജീവിതപങ്കാളി ആവാൻ പോവുന്ന ആളെ കുറിച്ചുള്ള നിബന്ധനകളൊന്നും തനിക്കില്ല. ഇപ്പോൾ ഞാനങ്ങനെ വിചാരിച്ചിട്ട് കാര്യമില്ലലോ” എന്നും മീര നന്ദൻ പറഞ്ഞു. “നമുക്ക് ആവശ്യമുള്ള കാര്യങ്ങൾക്ക് വിപരീതമായിട്ടുള്ള ആളെയാവും ചിലപ്പോൾ കിട്ടുക. അങ്ങനെയൊക്കെ ആലോചിച്ച് കുഴപ്പത്തിലാവാൻ ആഗ്രഹമില്ല. നിലവിൽ ആരും മനസ്സിൽ ഇടം നേടിയിട്ടില്ലെന്നും” മീര വ്യക്തമാക്കി.