CINEMA NEWS

ഏറെ നാളുകൾക്കു ശേഷം ക്യാമറക്ക് മുന്നിൽ മീര ജാസ്മീൻ, ഇത്രയും നാളും എവിടെയായിരുന്നു എന്ന് ആരാധകർ

മലയാള സിനിമ പ്രേമികളുടെ എക്കാലത്തെയും പ്രിയപ്പെട്ട താരമായിരുന്നു മീര ജാസ്മീൻ. ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരൻ എന്ന ചിത്രത്തിലൂടെ ആണ് മീര സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. മികച്ച നടിക്കുള്ള സംസ്ഥാന – ദേശീയ പുരസ്കാരങ്ങളും മീര സ്വന്തമാക്കിയിട്ടുണ്ട്. എന്നാൽ വിവാഹത്തിനു ശേഷം മീര സിനിമയിൽ നിന്നും ഇടവേള എടുക്കുകയായിരുന്നു.

ഏറെ നാളുകൾക്കു ശേഷം മീരയുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പുത്തൻ ലുക്കിലുള്ള മീരയുടെ ചിത്രങ്ങൾ ആരാധകർ ഇതിനോടകം തന്നെ ഏറ്റെടുത്തു കഴിഞ്ഞു. യുഎഇ ഗോൾഡൻ വിസ ഏറ്റുവാങ്ങുന്ന താരത്തിൻറ്റെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്.

ഇനി സിനിമയിൽ സജീവമാകാനാണ് തൻറ്റെ തീരുമാനം എന്നാണ് മീര പറയുന്നത്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ജയറാമിൻറ്റെ നായിക ആയിട്ടാണ് മീര സിനിമയിലേക്ക് തിരിച്ചെത്തുന്നത്.

“എൻറ്റെ തിരിച്ചുവരവിൽ പ്രേക്ഷകർ ആവേശഭരിതരാണെന്ന് അറിയുന്നതിൽ വളരെയധികം സന്തോഷമുണ്ട്. കുറച്ചു നാളുകൾ സിനിമയിൽ നിന്നും മാറി നിന്നിരുന്നു. ഇനി ഇൻഡസ്ട്രിയിൽ സജീവമായി ഉണ്ടാകും. സത്യൻ അങ്കിളിൻറ്റെ കൂടെ വീണ്ടും പ്രവർത്തിക്കാൻ കഴിയുന്നതിലും വളരെ സന്തോഷമുണ്ട്. ഞങ്ങൾ ഒരുമിച്ചുള്ള അഞ്ചാമത്തെ ചിത്രം ആണിത്. അച്ചുവിൻറ്റെ അമ്മ, രസതന്ത്രം എന്നീ സിനിമകളുമായി പുതിയ പ്രോജക്ടിനെ താരതമ്യപ്പെടുത്തരുത്. ഇതും സത്യൻ അന്തിക്കാട് സിനിമ തന്നെ ആണ്. നല്ല കഥാപാത്രമാണ് എനിക്ക് കിട്ടിയിരിക്കുന്നതും. രണ്ടാം വരവിൽ ഇതൊരു നല്ല തുടക്കം ആയിരിക്കട്ടെ എന്നു ഞാൻ പ്രാർത്ഥിക്കുന്നു. ഇതിലൂടെ ഇനി നല്ല കഥാപാത്രങ്ങളും സിനിമയും തേടിയെത്തട്ടെ”.

ഗോൾഡൻ വിസ ലഭിച്ചതിൻറ്റെ സന്തോഷവും മീര പങ്കിട്ടിരുന്നു. ജീവിതത്തിലെ ഒരു നാഴികകല്ലായാണ് ഇതിനെ കാണുന്നതെന്നും മീര പറഞ്ഞു.