CINEMA NEWS

മാലിക്കിൽ ഫഹദ് കയ്യിൽ എഴുതിയത് എന്താണ് ? മീനാക്ഷി പറയുന്നു.

റിയാലിറ്റി ഷോയിലൂടെ എല്ലാവരുടെയും പ്രിയങ്കരിയായി മാറിയ താരമാണ് മീനാക്ഷി. അവതാരകയായും നടിയായും എല്ലാം മീനാക്ഷി തിളങ്ങിയിട്ടുണ്ട്. ഫഹദ് ഫാസിലിനെ കേന്ദ്ര കഥാപാത്രമാക്കി മഹേഷ് നായാരണൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം മാലിക്കാണ് മീനാക്ഷിയുടെ ഏറ്റവും പുതിയ ചിത്രം. ഫഹദിൻറ്റെ കഥാപാത്രമായ സുലൈമാൻ മാലിക്കിൻറ്റെ മകൾ റംലത്തായാണ് മീനാക്ഷി സിനിമയിൽ എത്തുന്നത്.

വളരെ കുറച്ചു സമയം മാത്രമേ ചിത്രത്തിൽ ഉള്ളൂവെങ്കിലും മീനാക്ഷിയുടെ കഥാപാത്രം വളരെയധികം ശ്രദ്ധ നേടിയിട്ടുണ്ട്. കൂടാതെ ട്രോളുകളിലും സിനിമചർച്ചകളിലും സജീവമാണ് മീനാക്ഷിയുടെ കഥാപാത്രം.എന്നാൽ മാലിക് റംലത്തിനെ കൈയിൽ എഴുതി കാണിച്ചത് എന്താണെന്ന് ഉള്ള ചർച്ചയാണ് കൂടുതലും. നിരവധി ട്രോളുകളും ഇതിനെക്കുറിച്ച് വന്നിട്ടുണ്ട്. മാലിക്കിൻറ്റെ പിൻഗാമി റംലത്ത് ആയിരിക്കും എന്ന വാർത്തകളുമുണ്ട്. മാലിക് കൈയിൽ എഴുതിയിരുന്നത് എന്താണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മീനാക്ഷി. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മീനാക്ഷി ഇക്കാര്യങ്ങൾ പറഞ്ഞത്.

ഉപ്പ കൈയിൽ എഴുതി വയ്ക്കുന്ന ആളുകളുടെ പരാതികളൊക്കെ ഡയറിയിലേക്ക് പകർത്തി എഴുതാറുള്ളത് മകൾ റംലത്ത് ആണ്. മാലിക് ഹജ്ജിന് പോകുന്നതിനു മുമ്പ് പരാതി പറയാൻ വരുന്നവരാണ് ഇവർ. അന്ന് അവിടെ എത്തിയവരെല്ലാം മാലിക്കിനെ പ്രതീക്ഷിച്ച് വന്നവരാണ്. അവർ കുറെ കാര്യങ്ങൾ പറയുന്നുണ്ട്. അതെല്ലാം കൈയിൽ എഴുതിവയ്ക്കുന്നത് മാലിക്കിൻറ്റെ ശീലമാണ്. മാലിക് റിലീസായതിനു ശേഷം കുറേ പേർ തന്നോട് ഇതിനെക്കുറിച്ച് ചോദിച്ചുവെന്നും കൂടാതെ ട്രോളുകളും വന്നിരുന്നു എന്നും മീനാക്ഷി പറഞ്ഞു.
ഓഡീഷനിലൂടെയാണ് സിനിമയിലേക്ക് എത്തിയതെന്നും മീനാക്ഷി പറഞ്ഞു.

സിനിമയെക്കുറിച്ചോ ക്യാരക്ടറിനെക്കുറിച്ചോ അറിയാതെ ആണ് ഓഡീഷനു പോയത്. അറിഞ്ഞപ്പോൾ ഒരുപാട് സന്തോഷം തോന്നി. ചെറിയ കഥാപാത്രം ആണെങ്കിൽ കൂടി അതു വിട്ടുകളയില്ലെന്ന് ഉറപ്പിക്കുകയും ചെയ്തു.