CINEMA NEWS

AK 61 ൽ അജിത്തിൻറ്റെ നായികയായി മഞ്ജു വാര്യർ ?

അസുരൻ എന്ന സൂപ്പർഹിറ്റ് ചിത്രത്തിനു ശേഷം മഞ്ജു വാര്യർ വീണ്ടും തമിഴിലേക്കെന്ന് റിപ്പോർട്ടുകൾ. വലിമൈ എന്ന ചിത്രത്തിനു ശേഷം എച്ച് വിനോദും നടൻ അജിത്തും ഒരുമിക്കുന്ന ചിത്രത്തിലാണ് മഞ്ജു അഭിനയിക്കുന്നത്. എ കെ 61 എന്നാണ് ചിത്രത്തിനു താത്ക്കാലികമായി പേരിട്ടിരിക്കുന്നത്. ഇപ്പോഴിതാ മലയാളികളുടെ പ്രിയതാരം മഞ്ജു വാര്യരും ചിത്രത്തിൽ ഉണ്ടാകുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. എന്നാൽ ഇതു സംബന്ധിച്ച ഔദ്യോഗി സ്ഥിതീകരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എ കെ 61. സിനിമയോടെ ചിത്രീകരണം ഇതിനോടകം തന്ന ആരംഭിച്ചു കഴിഞ്ഞു. എ കെ 61 ൽ ഒരു പ്രധാന കഥാപാത്രത്തെ ആണ് മഞ്ജു വാര്യർ അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. ടൈംസ് ഓഫ് ഇന്ത്യ ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ മഞ്ജു ചിത്രത്തിൻറ്റെ ഷൂട്ടിംഗിൽ ജോയിൻ ചെയ്യുമെന്നും വാർത്തകളുണ്ട്. റിപ്പോർട്ടുകൾ സത്യമാണെങ്കിൽ വെട്രിമാരൻ ചിത്രം അസുരന് ശേഷം മഞ്ജു അഭിനയിക്കുന്ന തമിഴ് ചിത്രമാകും ഇത്.

ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ് എ കെ 61. ബോണി കപൂർ ആണ് ചിത്രം നിർമ്മിക്കുന്നത്. അജിത്തും എച്ച് വിനോദും ഒരുമിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. ഹിന്ദി ചിത്രം പിങ്കിൻറ്റെ റീമേക്കായ നേർക്കൊണ്ട പാർവെ, വലിമൈ എന്നിവയാണ് ഇരുവരും മുമ്പ് ഒരുമിച്ച ചിത്രങ്ങൾ.
അതേസമയം ലളിതം സുന്ദരമാണ് മഞ്ജു വാര്യരുടെ ഏറ്റവും ഒടുവിൽ റിലീസായ ചിത്രം. മഹേഷ് വെട്ടിയാർ സംവിധാനം ചെയ്യുന്ന വെള്ളരി പട്ടണം, സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ജാക്ക് ആൻഡ് ജിൽ എന്നിവയാണ് മഞ്ജുവിൻറ്റെ ഇനി റിലീസ് ചെയ്യാനുള്ള ചിത്രങ്ങൾ.