Categories: Uncategorized

മമ്മൂട്ടി വീണ്ടും തെലുങ്കിലേക്ക്. ഇത്തവണ അഖിൽ അക്കിനേനി ചിത്രത്തിൽ.

വൈഎസ്ആറിൻറ്റെ ജീവിതം പറഞ്ഞ ‘യാത്ര’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിനു ശേഷം മമ്മൂട്ടി വീണ്ടും തെലുങ്കിൽ അഭിനയിക്കാൻ ഒരുങ്ങുന്നു. നാഗാർജുനയുടെ മകനും തെലുങ്കിലെ യുവതാരവുമായ അഖിൽ അക്കിനേനിയുടെ ചിത്രത്തിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്. ഏജൻറ്റ് എന്നാണ് ചിത്രത്തിനു പേരിട്ടിരിക്കുന്നത്. ഒരു സ്പൈ ത്രില്ലർ ഗണത്തിൽ പെടുന്ന ചിത്രമാണ് ഇത്.
ചിത്രത്തിൻറ്റെ ഷൂട്ടിംഗ് ഇതിനോടകം തന്നെ ആരംഭിച്ചുകഴിഞ്ഞു. ഹൈദരബാദിലായിരുന്നു ചിത്രത്തിൻറ്റെ ആദ്യ ഷെഡ്യൂൾ ചിത്രീകരണം. കാശ്മീർ, ഡൽഹി എന്നിവടങ്ങളിലും ചിത്രത്തിൻറ്റെ ഷൂട്ടിംഗ് നടക്കും.
ചിത്രത്തിൽ പ്രതിനായക വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. സുരേന്ദ്ര റെഡ്ഡിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സായ് റാ നരസിംഹ റെഡ്ഡി, കിക്ക് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് നരസിംഹ റെഡ്ഡി. ചിത്രത്തിൻറ്റെ ഷൂട്ടിംഗിനായി മറ്റന്നാൾ മമ്മൂട്ടി യൂറോപ്പിലേക്ക് തിരിക്കും. നവംബർ രണ്ടു വരെയാണ് ഷൂട്ടിംഗ്.
ഒരു പട്ടാളക്കാരൻറ്റെ വേഷമാണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ആക്ഷൻ രംഗങ്ങൾക്ക് പ്രാധാന്യം നൽകുന്ന ചിത്രമാണിത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഈ ചിത്രത്തിനായി റെക്കോർഡ് പ്രതിഫലമാണ് മമ്മൂട്ടി വാങ്ങിയതെന്നും റിപ്പോർട്ടുകൾ വന്നിരുന്നു.
മാറ്റ് ഡാമൻ നായകനായി എത്തിയ ഹോളിവുഡ് ത്രില്ലർ ബോൺ സീരിസിൽ നിന്നും പ്രചോദനമുൾക്കൊണ്ട് ഒരുക്കുന്ന ചിത്രമാണ് ഇത്. ചിത്രത്തിൽ ഒരു ചാരൻറ്റെ വേഷത്തിലാണ് അഖിൽ അക്കിനേനി എത്തുന്നത്. പുതുമുഖ നടി സാക്ഷി വൈദ്യയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
രാകുൽ ഹെരിയനാണ് ചിത്രത്തിൻറ്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. ഹിപ്പ് ഹോപ്പ് തമിഴയാണ് സംഗീതം നൽകുന്നത്. എഡിറ്റിംഗ് നവീൽ നൂലി. ഭീഷ്മ പർവ്വം, പുഴു തുടങ്ങി നിരവധി ചിത്രങ്ങളാണ് മമ്മൂട്ടിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്.