അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത് നിവിൻ പോളി നായകനായെത്തിയ ചിത്രമാണ് പ്രേമം. സായ് പല്ലവി, മഡോണ സെബാസ്റ്റ്യൻ, അനുപമ പരമേശ്വരൻ, കൃഷ്ണ ശങ്കർ, സിജു വിൽസൺ, ഷറഫുദ്ദീൻ, ശബരീഷ് വർമ്മ, രഞ്ജി പണിക്കർ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പ്രേമം ഇറങ്ങി 7 വർഷമായിട്ടും ആരാധകർക്കുള്ള ഒരു സംശയമാണ് മലർ മിസ്സിന് ശരിക്കും ഓർമ നഷ്ടമായതാണോ അതോ മനപൂർവ്വം ജോർജിനെ തേച്ചതാണോയെന്ന്. ഇപ്പോഴിതാ ഒരു ആരാധകൻറ്റെ ഈ സംശയത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് സിനിമയുടെ സംവിധായകൻ അൽഫോൺസ് പുത്രൻ.
“ മലരിന് തൻറ്റെ ഓർമ്മശക്തി നഷ്ടപ്പെട്ടതാണ്. മലർ തൻറ്റെ ഓർമ്മശക്തി വീണ്ടെടുത്തപ്പോൾ എല്ലാ കാര്യങ്ങളും അരിവഴകൻറ്റെയടുത്ത് പറഞ്ഞു. ജോർജിനടുത്ത് മലർ എത്തിയപ്പോഴേക്കും മലരിന് മലസ്സിലായി ജോർജ് സെലിനുമൊത്ത് സന്തോഷത്തിലാണെന്ന്. എന്നാൽ സൂപ്പർ ജോർജിന് മനസ്സിലായി മലർ തൻറ്റെ ഓർമ്മശക്തി വീണ്ടെടുത്തെന്ന്. പക്ഷേ ഈ കാര്യങ്ങൾ സംഭാഷണത്തിലൂടെ സിനിമയിൽ പറഞ്ഞു വയ്ക്കുന്നില്ല. എന്നാൽ ഞാൻ ഈ കാര്യം ആക്ഷനിലൂടെയും മ്യൂസിക്കിലൂടെയും പറഞ്ഞുവയ്ക്കുന്നു. അതുവരെയും ബാക്ക് ഗ്രൌണ്ടിൽ ഹാർമോണികയുടെ സൌണ്ട് ആയിരുന്നു കേൾക്കാൻ സാധിച്ചിരുന്നത്. എന്നാൽ ആ സമയം അവിടെ വയലിൻ സൌണ്ട് ആണ് കേൾക്കുന്നത്. നിങ്ങളുടെ സംശയങ്ങൾ ദുരീകരിച്ച് എന്ന് വിശ്വസിക്കുന്നു. ”എന്നായിരുന്നു സംവിധായകൻറ്റെ മറുപടി.
കേരളമാകെ തരംഗം സൃഷ്ടിച്ച ഒരു സിനിമയായിരുന്നു പ്രേമം. യുദ്ധം പ്രതിക്ഷിച്ച് ആരും തിയേറ്ററുകളിലേക്ക് വരേണ്ടന്ന് പറഞ്ഞായിരുന്നു സിനിമ റിലീസ് ചെയ്തത്. സിനിമയിലെ മിക്ക താരങ്ങളും പുതുമുഖങ്ങൾ ആയിരുന്നിട്ടും മികച്ച പ്രേക്ഷക പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചത്. സിനിമ പുറത്തിറങ്ങി 7 വർഷമായിട്ടും സിനിമയിലെ രംഗങ്ങളും പാട്ടുകളുമെല്ലാം ആരാധകർക്ക് വളരെ പ്രിയപ്പെട്ടവ തന്നെയാണ് ഇപ്പോഴും.