CINEMA NEWS

റിലീസ് തിയതി പ്രഖ്യാപിച്ച് ‘മേജർ’ | Major Movie Release Date

അദ്വി സേഷിനെ കേന്ദ്ര കഥാപാത്രമാക്കി ശശി കിരൺ ടിക്ക സംവിധാനം ചെയ്യുന്ന ചിത്രമാണ് മേജർ. ഇപ്പോഴിതാ ചിത്രത്തിൻറ്റെ ഷൂട്ടിംങ് പൂർത്തിയായി റിലീസിന് ഒരുങ്ങുകയാണ്. 2022 ഫെബ്രുവരി 11ന് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്നാണ് സിനിമയുടെ അണിയറപ്രവർത്തകർ ഇപ്പോൾ അറിയിച്ചിരിക്കുന്നത്. മുംബൈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മേജർ സന്ദീപ് ഉണ്ണികൃഷ്ണൻറ്റെ ജീവിതം പ്രമേയമാക്കി ഒരുങ്ങുന്ന ചിത്രമാണ് മേജർ. 2008 ൽ രാജ്യത്ത് ഉണ്ടായ ഭീകരാക്രമണത്തിൽ 14 പൌരൻന്മാരെ രക്ഷിച്ച എൻഎസ്ജി കമാൻഡോയാണ് മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ. പരിക്ക് പറ്റിയ സൈനികരെ രക്ഷിക്കുന്നതിന് ഇടയിലാണ് സന്ദീപ് ഉണ്ണികൃഷ്ണൻ വെടിയേറ്റ് മരിച്ചത്. ഹിന്ദി, തെലുങ്ക് എന്നീ ഭാഷകൾക്ക് പുറമേ മലയാളത്തിലും ചിത്രം റിലീസ് ചെയ്യും. അദിവി ശേഷിന് പുറമേ ശോഭിത ധൂലിപാല, സെയ് മഞ്ജരേക്കർ, പ്രകാശ് രാജ്, രേവതി, മുരളി ശർമ്മ, വിനയ് നല്ലക്കടി, അമിത് ആനന്ദ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

75 ലൊക്കേഷനുകളിലായി 120 ദിവസം കൊണ്ടാണ് സിനിമയുടെ ഷൂട്ടിംങ് പൂർത്തിയാക്കിയത്. ഷൂട്ടിംങ് പൂർത്തിയായ വിവരം സിനിമയുടെ അണിയറപ്രവർത്തകർ ഒരു ഗ്രാൻറ്റ് വീഡിയോയിലൂടെയാണ് പുറത്ത് വിട്ടിരിക്കുന്നത്. കൂടാതെ സിനിമയ്ക്ക് പിന്നിലെ മേക്കിംങ് വീഡിയോകളും പുറത്ത് വിട്ടിട്ടുണ്ട്. നേരത്തെ പുറത്തിറക്കിയ ചിത്രത്തിൻറ്റെ ടീസറിനും മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്.

ജി മഹേഷ് ബാബു എൻറ്റർടൈൻമെൻറ്റ്സും സോണി പിക്ചേഴ്സ് ഇൻറ്റർനാഷണൽ പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൻറ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും അദിവി ശേഷാണ്. ഛായാഗ്രഹണം വാംസി പാച്ചിപുലസ്, സംഗീതം ശ്രീചരൻ പക്കല, എഡിറ്റിംങ് വിനയ് കുമാർ സിരിഗിനിഡി, കോഡതി പവൻ കല്യാൺ, കോസ്റ്റ്യൂം ഡിസൈനർ രേഖ ബോഗരപ്പൂ, ആക്ഷൻ നബ എന്നിവരും നിർവ്വഹിക്കുന്നു.