CINEMA NEWS

ബോളിവുഡ് ചിത്രം സംവിധാനം ചെയ്യാൻ ഒരുങ്ങി മഹേഷ് നാരായണൻ

ടേക്ക് ഓഫ്, സി യു സൂൺ, മാലിക് തുടങ്ങീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ബോളിവുഡ് ചിത്രം സംവിധാനം ചെയ്യാൻ ഒരുങ്ങി മഹേഷ് നാരായണൻ. ഫാൻറ്റം ഹോസ്പിറ്റൽ എന്ന പേരിലാണ് ചിത്രം ഒരുങ്ങുന്നത്. ത്രില്ലർ ജോണറിൽ ഒരുക്കുന്ന ചിത്രം നിർമ്മിക്കുന്നത് ടസ്ക് ടെയിൽ ഫിലിംസിൻറ്റെ ബാനറിൽ പ്രീതി ഷഹാനിയാണ്. തൽവാർ, റാസി, ബധായി ഹോ എന്നീ ചിത്രങ്ങളും നേരത്തെ പ്രീതി നിർമ്മിച്ചിരുന്നു. ആരോഗ്യരംഗത്തെ അഴിമതി പ്രമേയമാക്കുന്ന ചിത്രത്തിൻറ്റെ തിരക്കഥ ഒരുക്കുന്നത് മഹേഷ് നാരായണനും ആകാശ് മൊഹിമനും ചേർന്നാണ്. പുരസ്കാര ജോതാവും എഴുത്തുകാരനും പത്രപ്രവർത്തകനുമായ ജോസി ജോസഫും സിനിമയുടെ ഭാഗമാകുന്നുണ്ടെന്നാണ് സൂചന.
ആദ്യമായി ഹിന്ദി സിനിമ എടുക്കുന്നതിൽ സന്തോഷമുണ്ടെന്ന് മഹേഷ് നാരായണൻ പറഞ്ഞു. ഇന്ത്യയിലെ ആരോഗ്യ പരിപാലന മേഖലയിലെ യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട കഥയിലേക്ക് ഞാൻ വളരെ വേഗം ആകർഷിക്കപ്പെട്ടു. ഗുണമേന്മയുള്ള ഉള്ളടക്കം നൽകിയ പ്രീതി ഷഹാനിയുമായും ജോസി ജോസഫുമായും ചേർന്നുള്ള ഗവേഷണം കഥയ്ക്ക് വലിയ സാധ്യതകൾ നൽകിയിട്ടുണ്ട്. എൻറ്റെ സിനിമകൾക്ക് ഹിന്ദി പ്രേക്ഷകരിൽ നിന്ന് വളരെ അധികം സ്നേഹം ലഭിച്ചിട്ടുണ്ട്. അതിനാൽ എൻറ്റെ ആദ്യ ഹിന്ദി ചിത്രം സംവിധാനം ചെയ്യാൻ ഞാൻ ശരിക്കും ആഗ്രഹിക്കുന്നു എന്നും മഹേഷ് നാരായണൻ വ്യക്തമാക്കി.
നിലവിലെ കാലഘട്ടത്തെ പ്രതിഫലിപ്പിക്കുന്നതും പ്രേക്ഷകരുമായി പ്രതിധ്വനിക്കുന്നതുമായ കഥകൾ വിജയിപ്പിക്കുകയാണ് തൻറ്റെ ലക്ഷ്യമെന്നും സിനിമയുടെ നിർമ്മാതാവ് പ്രീതി ഷഹാനി പറഞ്ഞു. രാജ്യത്തെ ഏറ്റവും ഞെട്ടിക്കുന്ന അഴിമതികളിലൊന്ന് കണ്ടെത്തുന്ന ഒരു സിനിമ നിർമ്മിക്കാൻ തങ്ങൾ ലക്ഷ്യമിടുന്നു എന്നും ഷഹാനി കൂട്ടിച്ചേർത്തു.
സിനിമയുടെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ നടന്നുക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ. ചിത്രത്തിലെ താരങ്ങളെയും മറ്റ് അണിയറപ്രവർത്തകരെയും കുറിച്ചുള്ള തീരുമാനങ്ങൾ പിന്നീട് അറിക്കും