GENERAL NEWS

വിവാഹം കഴിക്കാത്തതിനു കാരണം വെളിപ്പെടുത്തി ലക്ഷ്മി ഗോപാലസ്വാമി

അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയുടെ നായികയായണ് ലക്ഷ്മി ഗോപാലസ്വാമി മലയാളസിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ഇപ്പോൾ സിനിമയിൽ എത്തിയിട്ട് 20 വർഷങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണ് ലക്ഷ്മി. ഇതിനോടകം 2 സ്റ്റേറ്റ് അവാർഡുകളും ലക്ഷ്മി സ്വന്തമാക്കിയിട്ടുണ്ട്.

ഇപ്പോൾ കൊവിഡ് കാലത്തെ വിശേഷങ്ങൾ പങ്കുവക്കുകയാണ് ലക്ഷ്മി. സിനിമയുടെയും നൃത്തപരിപാടികളുടെയും തിരക്കുകൾ ഒന്നുമില്ലാത്ത രണ്ടു വർഷം എന്നാണ് ലക്ഷ്മി കൊവിഡ് കാലത്തെ വിശേഷിപ്പിക്കുന്നത്. പാട്ടും നൃത്തവും ഇഴചേരുന്ന ലയങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിലാണ് നൃത്തകി കൂടിയായ താരം. ഇഷ്ടം പോലെ സമയം ഉണ്ട്. അത് തൻറ്റെ ഇഷ്ടങ്ങൾക്കായി വിനിയോഗിക്കുകയാണ്. ഇപ്പോൾ സ്വാതി തിരുനാളിൻറ്റെ ഉത്സവ പ്രബന്ധത്തെക്കുറിച്ചുള്ള ഗവേഷണത്തിലാണ്. തിരുവനന്തപുരം പത്ഭനാഭസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് പാടുന്ന കീർത്തനങ്ങളടങ്ങിയ സംഗീത സമുച്ചയമാണ് ഉത്സവപ്രബന്ധം.
ഒപ്പം ആദ്യ മലയാള ചിത്രത്തിൻറ്റെ ഓർമ്മകളും പങ്കുവച്ചിരിക്കുകയാണ് ലക്ഷ്മി. ലോഹിതദാസ് ആണ് തന്നെ സിനിമയിലേക്ക് കൊണ്ടുവരുന്നത്. എന്നെ കണ്ടപ്പോൾ സാറിനു വളരെ സന്തോഷമായി. ഉടൻതന്നെ കൂട്ടുകാരനെ ഫോൺ വിളിച്ചു പറഞ്ഞു. ‘ഒടുവിൽ നമുക്ക് ഉള്ളിയുടെ നിറമുള്ള നായികയെ കിട്ടി.’

സിനിമയിൽ അഭിനയിക്കുന്ന നർത്തകിമാരിൽ തനിക്ക് ഏറ്റവും ഇഷ്ടം മാധുരി ദിക്ഷിതിനെയാണെന്നാണ് ലക്ഷ്മി പറയുന്നത്. പിന്നെ ശോഭനയും ഭാനുപ്രിയയും. നർത്തകിയല്ലെങ്കിലും രേഖയെയും തനിക്ക് ഇഷ്ടമാണെന്ന് ലക്ഷ്മി പറഞ്ഞു.
എന്താണ് വിവാഹം കഴിക്കാത്തത് എന്നു ചോദിക്കുന്നവരോട് താൻ വളരെ ഹാപ്പിയാണെന്നാണ് ലക്ഷ്മി മറുപടി പറയാറ്. ‘ഐ ആം എ ഫ്രീ സ്പിരിറ്റഡ് ഗേൾ. അത് അങ്ങനെ പോകട്ടെ.’ മനോരമയ്ക്കു നൽകിയ അഭിമുഖത്തിലാണ് ലക്ഷ്മി ഇക്കാര്യങ്ങൾ പറഞ്ഞത്.
താക്കോൽ എന്ന ചിത്രമാണ് ലക്ഷ്മിയുടെ ഏറ്റവും ഒടുവിൽ റിലീസായ സിനിമ. ദുൽഖർ സൽമാൻ നായകനായെത്തുന്ന റോഷൻ ആൻഡ്രൂസ് ചിത്രം സല്യൂട്ടാണ് ലക്ഷ്മിയുടെ ഇനി റിലീസാവാനുള്ള ചിത്രം.