CINEMA NEWS

കുഞ്ചാക്കോ ബോബൻ വീണ്ടും നിർമാതാവാകുന്നു | സംവിധായകൻ മഹേഷ് നാരായണൻ

കുഞ്ചാക്കോ ബോബൻ വീണ്ടും നിർമ്മാതാവാകുന്നു. പ്രശസ്ത സംവിധായകൻ മഹേഷ് നാരായണൻറ്റെ ചിത്രം ആണ് നിർമ്മിക്കാനൊരുങ്ങുന്നത്. ഉദയ പിക്ചേഴ്സ് എന്ന ബാനറിലാണ് കുഞ്ചാക്കോ സിനിമ നിർമ്മിക്കുന്നത്. ഷെബിൻ ബെക്കറുമായി ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
അറിയിപ്പ് എന്ന് ആണ് ചിത്രത്തിനു പേരിട്ടിരിക്കുന്നത്. കുഞ്ചാക്കോ ബോബൻ തന്നെ ആണ് സിനിമയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ടേക്ക് ഓഫ്, മാലിക് എന്നീ ചിത്രങ്ങൾക്കു ശേഷം മഹേഷ് നാരായണൻ സംവിധാനം ചെയ്യാനൊരുങ്ങുന്ന ചിത്രം കൂടി ആണ് അറിയിപ്പ്. സിനിമയുടെ ചിത്രീകരണം ഉടൻ തന്നെ ആരംഭിക്കും എന്ന് ആണ് സൂചനകൾ. എറണാകുളം ആയിരിക്കും ചിത്രത്തിൻറ്റെ ലൊക്കേഷൻ. മഹേഷ് നാരായണൻ തന്നെ ആണ് ചിത്രത്തിൻറ്റെ തിരക്കഥയും നിർവഹിക്കുന്നത്.

ടേക്ക് ഓഫ് എന്ന സിനിമയ്ക്കു ശേഷം മഹേഷ് നാരായണൻറ്റെ സംവിധാനത്തിൽ കുഞ്ചാക്കോ ബോബൻ അഭിനയിക്കുന്ന ചിത്രം കൂടി ആണ് അറിയിപ്പ്. മലയാള സിനിമയിലെ പ്രശസ്തരായ ഒരുകൂട്ടം ടെക്നീഷ്യൻമാരും ചിത്രത്തിനൊപ്പം പ്രവർത്തിക്കുന്നുണ്ട്. എന്നാൽ ചിത്രത്തെ സംബന്ധിച്ച മറ്റു വിവരങ്ങൾ ഒന്നും പുറത്തുവിട്ടിട്ടില്ല.

ഉദയ സ്റ്റുഡിയോ വീണ്ടും നിർമ്മാണ രംഗത്തേക്ക് കടക്കുകയാണെന്ന് കുഞ്ചാക്കോ ബോബൻ അടുത്തിടെ പറഞ്ഞിരുന്നു. വെള്ളിനക്ഷത്രം ആണ് ഉദയ സ്റ്റുഡിയോ ആദ്യമായി നിർമ്മിച്ച ചിത്രം. 1986 ൽ അനശ്വര ഗാനങ്ങൾ എന്ന ചിത്രമാണ് അവസാനമായി നിർമ്മിച്ചത്. പിന്നീട് കുഞ്ചാക്കോ ബോബൻ ഇത് ഏറ്റെടുക്കുകയും 2016 ൽ കുഞ്ചാക്കോ ബോബൻ നായകനായെത്തിയ കോച്ചൌവ്വ പൌലോ അയ്യപ്പ കൊയ് ലോ എന്ന ചിത്രം നിർമ്മിക്കുകയും ചെയ്തു.മാലിക്കിന് ശേഷം മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കമൽഹസൻ

നായകനാവുന്നു എന്ന വാർത്തകളും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. തലൈവർ ഇറുക്കിൻട്രാൻ എന്ന് ആണ് ചിത്രത്തിനു പേരിട്ടിരിക്കുന്നത്. കമൽഹസൻറ്റെ ഹിറ്റ് ചിത്രമായ തേവർമകൻറ്റെ രണ്ടാം ഭാഗം ആയിട്ടാണ് ചിത്രം ഒരുങ്ങുന്നത്.