CINEMA NEWS

കെജിഎഫ് 2 തിയേറ്ററിൽ തന്നെ. കാത്തിരിപ്പിനൊടുവിൽ കെജിഎഫ് 2 റിലീസ് തിയതി പ്രഖ്യാപിച്ചു.

ലോകമെമ്പാടുമുള്ള സിനിമ പ്രേമികളുടെ ഹൃദയം കീഴടക്കിയ കന്നഡ ചിത്രം ആയിരുന്നു കെജിഎഫ്. കെജിഎഫ് രണ്ടാം ഭാഗം റിലീസ് എന്നായിരിക്കും എന്നത് ആരാധകരെ അലട്ടിക്കൊണ്ടിരുന്ന ഒരു വിഷയം ആയിരുന്നു. എന്നാൽ ഈ കാത്തിരിപ്പിന് ഇപ്പോൾ അവസാനം ആയിരിക്കുകയാണ്. കെജിഎഫ് 2 വിൻറ്റെ റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുയാണ് ചിത്രത്തിൻറ്റെ അണിയറപ്രവർത്തകർ.

2022 ഏപ്രിൽ 14 നാണ് കെജിഎഫ് 2 റിലീസ് ചെയ്യുന്നത്. ചിത്രം വേൾഡ് വൈഡായി തിയേറ്ററിൽ തന്നെ റിലീസ് ചെയ്യാനാണ് കെജിഎഫ് ടീം തീരുമാനിച്ചിരിക്കുന്നത്. ചിത്രത്തിലെ നായകൻ യഷ് തൻറ്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ ആണ് ഈ വാർത്ത പുറത്തുവിട്ടത്. ഈ വർഷം ആദ്യം പുറത്തിറങ്ങിയ ചിത്രത്തിൻറ്റെ ടീസറും സമൂഹ മാധ്യമങ്ങളിൽ തരംഗമായിരുന്നു. ഇപ്പോൾ റിലീസ് തിയതി പ്രഖ്യാപിച്ചുകൊണ്ടുള്ള പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. 2020 ഒക്ടോബറിലാണ് ആദ്യം ചിത്രം റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നത് എങ്കിലും കൊവിഡ് വ്യാപനത്തെ തുടർന്ന് ഷൂട്ടിംഗ് മുടങ്ങിയതിനാൽ റിലീസ് മാറ്റിവയ്ക്കുയായിരുന്നു.

2018 ഡിസംബർ 21 ന് ആയിരുന്നു ചിത്രത്തിൻറ്റെ ആദ്യ ഭാഗം റിലീസ് ചെയ്യുന്നത്. അഞ്ചു ഭാഷകളിൽ പ്രദർശനത്തിന് എത്തിയ ആദ്യ കന്നഡ ചിത്രം കൂടിയാണ് കെജിഎഫ്. രണ്ടാം ഭാഗവും അഞ്ചു ഭാഷകളിൽ എത്തുന്നുണ്ട്. പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് പ്രശസ്ത നിർമ്മാതാക്കളായ ഹോംബാലെ ഫിലിംസ് ആണ്. മലയാളത്തിൽ ചിത്രത്തിൻറ്റെ വിതരണം ഏറ്റെടുത്തരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ്.

കോലർ സ്വർണഖനിയുടെ പശ്ചാത്തലത്തിലുള്ള പിരീഡ് ഡ്രാമയാണ് കെജിഎഫ്. 1951 മുതലുള്ള കഥയാണ് രണ്ടാം ഭാഗത്തിൽ പറയുന്നത്. കെജിഎഫ് രണ്ടാം ഭാഗത്തിൽ പ്രതിനായക വേഷത്തിൽ എത്തുന്നത് ബോളിവുഡ് താരം സഞ്ജയ് ദത്ത് ആണ്. ആനന്ദ് സാഗിനു പകരം പ്രകാശ് രാജ് എത്തുമെന്നും റിപ്പോർട്ടുകളുണ്ട്.